Chapter Title : ടോക്സിക് 3 [സാത്യകി]
നടന്നില്ല എങ്കിലും അവൻ എന്റെ മുന്നിൽ വന്നേനെ.. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വഴിയിൽ.. അത് വിധിയുടെ ചരടിൽ ഉള്ളതാണ്.. അതങ്ങനെയേ സംഭവിക്കൂ..'
കനീഷി പറഞ്ഞു
'കനീഷിയെ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല. ഒറ്റയ്ക്ക് അവൻ നമ്മുടെ മുന്നിൽ എത്തുമോ എന്നൊരു സംശയം ഞങ്ങൾക്ക് തോന്നിയത് കൊണ്ടാണ്. ഇതാകുമ്പോൾ എല്ലാവർക്കും ഒപ്പം അവനിവിടെ വരാം.. നമുക്ക് അവനെ ഈ കൂട്ടത്തിൽ നിന്ന് കണ്ടു പിടിക്കുകയും ചെയ്യാം..'
പെരിയവരുടെ രണ്ടാമത്തെ മകൻ ആയ ടോമി പറഞ്ഞു
'മോതിരം അപഹരിച്ചത് ഇതിനെക്കുറിച്ച് അറിവുള്ള നമ്മുടെ കൂട്ടത്തിൽ ഉള്ള ആരോ ആണെന്ന് കനീഷി ഒരു നിരീക്ഷണം പറഞ്ഞല്ലോ. അതാണ് ഇവരെ എല്ലാം ഒരു പാർട്ടി എന്ന പേരിൽ ഇവിടെ വിളിച്ചു വരുത്തിയത്...'
ടോമി പറഞ്ഞു
'അവൻ ഇവിടെ എത്തിയിട്ട് ഉണ്ടോ..?
സാം ചോദിച്ചു
'കബന്ധന്റെ ഗന്ധം ഞാൻ അറിയുന്നുണ്ട്. അവന്റെ സാമീപ്യം എനിക്ക് അനുഭവപ്പെടുന്നുണ്ട്..'
കനീഷി പറഞ്ഞു
'എങ്കിൽ.. എല്ലാവരെയും അങ്ങയുടെ മുന്നിൽ കൊണ്ട് നിർത്തട്ടെ.. അവനെ കണ്ടു പിടിക്കാൻ പറ്റുമോ..?
സാം ചോദിച്ചു
'എന്റെ കണ്ണുകൾക്ക് അതിന് കഴിയില്ല.. പക്ഷെ ഇതാ ഈ വിശ്ഷ്ടമായ ദർപ്പണത്തിൽ അവന്റെ മുഖം തെളിഞ്ഞാൽ അവനൊപ്പം എനിക്ക് കബന്ധനെ കാണാം..'
ഭിത്തിയുടെ മൂലയിൽ ഇരിക്കുന്ന ഒരു വലിയ കണ്ണാടി ചൂണ്ടി കനീഷി പറഞ്ഞു
'അപ്പോൾ അതിന് മുന്നിൽ അവനെ കൊണ്ട് വരണം അല്ലേ. അപ്പോൾ അങ്ങയ്ക്കു അവനെ കണ്ടെത്താൻ കഴിയും..'
ടോമി പറഞ്ഞു
'അതേ.. പക്ഷെ എല്ലാവരെയും നിർബന്ധിച്ചു ഇതിന് മുന്നിൽ കൊണ്ട് വരാൻ ശ്രമിക്കേണ്ട. അവന് സംശയം തോന്നാത്ത രീതിയിൽ വേണം ചെയ്യാൻ..'
കനീഷി
💬 Comments
View all comments