Chapter Title : ടോക്സിക് 3 [സാത്യകി]
പറഞ്ഞു
'അതെങ്ങനെ വേണം..?
സാം ചോദിച്ചു
'അതിനുള്ള വഴി കയ്യിൽ തന്നെ ഉണ്ടല്ലോ..'
സാമിന്റെ വിരലിൽ നോക്കി കനീഷി ചോദിച്ചു
സാമിന്റെ വിരലിൽ അപ്പോൾ ഒരു ചുവന്ന കല്ലുള്ള മോതിരം ഉണ്ടായിരുന്നു. യഥാർത്ഥ ചോരക്കല്ല് മോതിരം പോലെ തന്നെ കാണാൻ സാമ്യം ഉള്ളൊരു വ്യാജൻ. മാന്ത്രിക മോതിരം ഇല്ലാത്തത് കൊണ്ട് സാം അച്ഛന്റെ മരണശേഷം അധികം പുറത്തിറങ്ങാറില്ലായിരുന്നു. കാരണം മോതിരം നഷ്ടപ്പെട്ടു എന്ന് പുറം ലോകം അറിയരുത്. ശത്രുക്കൾ അറിയരുത്. അതിനുള്ള പോംവഴി ആയിരുന്നു ഈ വ്യാജൻ..
'അവൻ ഇത് കണ്ടു മനസ്സിൽ ചിരിക്കുമായിരിക്കും..'
വ്യാജ മോതിരത്തിൽ നോക്കി സാം പറഞ്ഞു
'അവൻ ചിരിച്ചോട്ടെ.. ഈ കണ്ണാടിക്ക് മുന്നിൽ വന്നു ചിരിച്ചോട്ടെ.. അവനെ ഞാൻ കണ്ടു പിടിച്ചോളാം.. പിന്നെ മോതിരം കൈക്കൽ ആക്കുന്നത് വരെ അവനോട് മയത്തിൽ പെരുമാറണം.. മോതിരത്തിന്റെ ഉടമയേ വേദനിപ്പിക്കുന്നത് മൂർത്തി ഇഷ്ടപ്പെടില്ല..'
കനീഷി അവരെ ഓർമ്മിപ്പിച്ചു
'മോതിരവും ആയി അവൻ നമ്മുടെ ഇടയിലേക്ക് വരുമോ..? അതിനുള്ള ധൈര്യം അവന് ഉണ്ടാകുമോ..?
ടോമി ചോദിച്ചു
'മോതിരം ധരിക്കണം എന്നില്ല. പക്ഷെ അവന്റെ പക്കൽ അത് ഉണ്ടാകണം.. മോതിരത്തിന്റെ ശക്തി എനിക്ക് അടുത്ത് അറിയാൻ കഴിയുന്നുണ്ട്.. അവൻ ഒറ്റയ്ക്കല്ല വന്നത്. മോതിരവും ആയി തന്നെ ആണ് വന്നിട്ടുള്ളതു ..'
കനീഷി പറഞ്ഞു
സാമും ടോമിയും തല കുലുക്കി. ഹോളിന്റെ ഒരു വശത്തു ഒരു ചെറിയ സ്റ്റേജ് ഉണ്ട്. അതിൽ ഒരു വലിയ കസേരയിൽ പോയി സാം ഇരിപ്പുറപ്പിച്ചു. അതിന് പിന്നിൽ ആയി ആ കണ്ണാടിയും സ്ഥാപിച്ചു.. സാമിന്റെ അരികിൽ കനീഷിയും ഇരിപ്പുറപ്പിച്ചു.. പാർട്ടിയിൽ എത്തിയവർ ഓരോന്നായി
💬 Comments
View all comments