Chapter Title : ടോക്സിക് 3 [സാത്യകി]
സ്റ്റേജിൽ എത്തി സാമിന്റെ കയ്യിൽ മുത്തമിടാൻ തുടങ്ങി.. ചോരക്കല്ല് മോതിരത്തിന്റെ പുതിയ അവകാശിയേ അവർ എല്ലാവരും മോതിരത്തിൽ മുത്തമിട്ടു ആദരിച്ചു.. ആ മോതിരം വ്യാജം ആണെന്ന് അറിയുന്ന കുറച്ചു പേരെ അവിടെ ഉണ്ടായിരുന്നുള്ളു.. അതിൽ ഒരാൾ ബാലു ആയിരുന്നു
ആദ്യം ആ മോതിരം കണ്ടപ്പോൾ ബാലു ഒന്ന് ഞെട്ടി.. ഇവർക്ക് ഇത് പോലെ രണ്ട് മോതിരം ഉണ്ടാകുമോ എന്ന് ബാലു ഒന്ന് ശങ്കിച്ചു. പിന്നെ സാമിന്റെ ശരീരപ്രകൃതി കണ്ടിട്ട് മോതിരത്തിന്റെ ശക്തി അയാൾക്ക് ഉള്ളത് പോലെ തോന്നുന്നില്ല. അങ്ങനെ അതൊരു വ്യാജൻ ആകാമെന്ന് ബാലുവിന് തോന്നി. എന്തായാലും സാമിന് അടുത്തേക്ക് പോകേണ്ട എന്ന് ബാലു തീരുമാനിച്ചു.. വിരലിലെ ബാന്റെജ് അയാളുടെ ശ്രദ്ധയിൽ പെട്ടാൽ വെറുതെ സംശയം ഉണ്ടായാലോ.. അത് കൊണ്ട് ആ സ്റ്റേജിൽ നിന്ന് ബാലു അകന്നു നിന്ന്.. അതിന് അടുത്തുള്ള കുറച്ചു കൂടി വലിയ സ്റ്റേജിൽ എന്തോ പരുപാടി നടക്കാൻ പോകുന്നത് പോലെ ഉണ്ടായിരുന്നു. അവിടേക്ക് തിരിഞ്ഞപ്പോൾ പെട്ടന്ന് ഒരു പെണ്ണ് ബാലുവിന് എതിരെ വന്നു..
'സോറി..'
പരസ്പരം മുട്ടുന്നതിന് തൊട്ട് മുമ്പ് ഒഴിവായി കൊണ്ട് ബാലു പറഞ്ഞു.. ആ പെൺകുട്ടി എന്തോ ആശ്ചര്യത്തിൽ തന്നെ നോക്കുന്നത് ബാലു ശ്രദ്ധിച്ചില്ല. ആ പെണ്ണ് ആരാണെന്ന് ബാലുവിന് മനസിലായുമില്ല.. കുറച്ചു നേരം മുമ്പ് അവളുടെ പൂവ് ബാലു ജോൺസന്റെ ഫോണിൽ കണ്ടതേ ഉള്ളായിരുന്നു.. ഇവാനിയ.. രോഹന്റെ ഭാര്യ.. പക്ഷെ അവളെ ബാലു അറിയുമായിരുന്നില്ല. അയച്ച ഫോട്ടോയിലും അവളുടെ മുഖം ഇല്ലായിരുന്നു..
ബാലു അപ്പോൾ തിരഞ്ഞത് ആ കൂട്ടത്തിൽ എവിടെ എങ്കിലും മീനു ഉണ്ടോ എന്നാണ്. എല്ലാവരും മാസ്ക്
💬 Comments
View all comments