0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 170.6K

വച്ചിട്ടുണ്ട്. എന്നാലും അവളെ തനിക്ക് കണ്ടു പിടിക്കാൻ കഴിയുമെന്ന് ബാലു വിശ്വസിച്ചു.. മുന്നോട്ടു നടക്കുമ്പോ ആണ് പിന്നിലൂടെ വന്നു ഒരാൾ ബാലുവിന്റെ കയ്യിൽ പിടിച്ചത്.. മോതിരം ഉള്ള കയ്യിൽ ആയത് കൊണ്ട് പെട്ടന്ന് ഞെട്ടി തിരിഞ്ഞു ബാലു അവരെ നോക്കി. ഒരു പെണ്ണാണ്.. അവളുടെ മുഖത്ത് ഒരു വശ്യത നിറഞ്ഞ പുഞ്ചിരി ഉണ്ട്.. ഭാഗ്യം മോതിരം പിടിക്കാൻ വന്നതല്ല..

'എന്നെയാണോ തിരയുന്നെ..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

'ആഹ്...'

ആണെന്നോ അല്ലെന്നോ പറയാൻ കഴിയാത്തത് കൊണ്ട് രണ്ടും അർഥം ആയേക്കാവുന്ന ഒരു മൂളൽ ബാലു മൂളി

'എന്നെ കുറേ നിർബന്ധിച്ചു ഇവിടെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഒരു മൈൻഡ് ഇല്ലാത്ത പോലെ നിൽക്കുന്നല്ലോ..?

അവൾ ചോദിച്ചു..

ഇവളാണ് ആ നോബി എന്ന് പറഞ്ഞവൻ മെസ്സേജ് അയച്ച ഐറ്റം. അത് മീനാക്ഷി അല്ല. മീനാക്ഷി പക്ഷെ ഇവിടെ എവിടെ എങ്കിലും ഉണ്ടാകണം. കാരണം ഇവിടെ ഒരുപാട് പെണ്ണുങ്ങൾ ഉന്നതർക്ക് ഒപ്പം കുഴയാൻ വന്നിട്ടുണ്ട്.. ഇവളും അതിൽ ഒരാളാണ്..

'ഞാൻ.. ഞാൻ നിന്നേ കണ്ടില്ല..'

ഞാൻ പറഞ്ഞു

'എന്നെ കണ്ടപ്പോ തന്നെ ആകെ ടെൻസ്ഡ് ആയല്ലോ.. വീരവാദം ഒക്കെ ഫോണിലെ ഉള്ളോ..?

അവൾ ചിരിച്ചു കൊണ്ട് എന്റെ ദേഹത്തേക്ക് കൂടുതൽ അടുത്ത്..

ഒരു പറപ്പിൾ ബ്രായും പാന്റിയും ആണ് അവളുടെ വേഷം.. മുഖത്ത് ഒരു മാസ്ക് ഉണ്ട്.. പിന്നെ ഒരു നേർത്ത ഗൗണും.. സത്യത്തിൽ ഇവളെ ഞാൻ അറിയും.. എവിടെയോ കണ്ടു നല്ല പരിചയം ഉണ്ട്. ശബ്ദവും നല്ല പരിചയം.. സിനിമ നടി ആണെന്ന് തോന്നുന്നില്ല.. പക്ഷെ എനിക്ക് ഇവരെ

💬 Comments

View all comments