0%

Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1

Author : Knightrider Read All Parts 166.1K

കുട്ടിയേം ഉപേക്ഷിച്ചു അയാൾ കടന്നു കളഞ്ഞു.മയക്കം വിട്ടുണർന്ന സിന്ധുവിനെ കാത്തിരുന്നത് ഒരു ആയുഷ്കാലം മുഴുവൻ ഓർത്തു കരയാൻ ഉള്ള വാർത്തകൾ ആയിരുന്നു.കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം എങ്ങും എത്തിയില്ല,അത് കുറച്ചു ആശുപത്രി ജീവനക്കാരുടെ സസ്‌പെൻഷനിൽ ഒതുങ്ങി, റോബർട്ടിന്റെ ചതിയും,സമൂഹത്തിന്റെ പഴി ചാരലും , അവളെ പതിയെ ഭ്രാന്തിലേക്കു തള്ളി വിട്ടു,ഒരു വർഷത്തോളം നീണ്ട മെന്റൽ ഹോസ്പിറ്റൽ വാസവും,ചികിത്സയും അവൾ പതിയെ മനോനില വീണ്ടടുത്തു,തന്റെ കുഞ്ഞിനേയും റോബർട്ടിനെയും അന്വേഷിച്ചു ആലപ്പുഴയിൽ എത്തിയ സിന്ധു തന്റെ പ്രസവശഷം തലേദിവസം ആലപ്പുഴയിൽ ഉണ്ടായ ഒരു ബോട്ട് അപകടത്തിൽ കൊല്ലപ്പെട്ട റോബർട്ടിന്റെ ഡീറ്റെയിൽസ് വരെ തപ്പി പിടിച്ചു,പേക്ഷെ അപകടത്തിന് മുന്നേ വരെ അയാളെ കണ്ടവർക്കുപോലും അയാളുടെ കയ്യിൽ ഒരു കുഞ്ഞുള്ളതായി ഓർമ്മയില്ല അവിടം കൊണ്ട് തീർന്നു അവളുടെ അന്വേഷണം.തന്റെ മുലപ്പാൽപോലും കുടിക്കാതെ തന്റെ അരികിൽ നിന്ന് അപ്രത്യക്ഷനായ,ഇടതു കവിളിലെ ആ മറുക് അവളുടെ ഓർമ്മയിൽ നിന്ന് മായുന്നില്ല റോബർട്ടിനെപ്പോലെ വെളുത്ത തുടുത്ത നിറമുള്ള തന്റെ മകൻഒന്ന്,താലോലിക്കാനോ ഒന്ന്,മുലയൂട്ടാൻ പോലും ആയില്ല.വിധി ആണെന്ന് കരുതി സമാധാനിക്കാൻ ഉള്ള കരുത്തു ഒരു വർഷത്തെ ആശുപത്രി വാസം അവൾക്കു സമ്മാനിച്ചിരുന്നു.

പിന്നെ ജീവിതം കുരുപ്പിടിപ്പിക്കാനുള്ള ഓട്ടമായി.നാട്ടിലേക്ക് തിരിച്ചുപോയില്ല.ഹോട്ടലിൽ പാത്രം കഴുകിയും കെട്ടിടപ്പണിക്കും ഒക്കെ പോയി അവൾ നഗരത്തിലെ ചേരിയിൽ നിലനിൽപ്പിനായി പോരാടി.ലോ കോളേജിലെ ഈവനിങ് ബാച്ചിൽ LLB പഠിച്ചു ,പാസ്സായി,പിജിക്ക് പഠിക്കുമ്പോഴാണ് അവൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമാകുന്നത്.ചേരിയിൽ പതിനായിരക്കണക്കിന് ആളുകളിലുള്ള സ്വാധീനവും,അതുല്യമായ പ്രസംഗ പാടവവും ഒക്കെ അവളെ വളരെ പെട്ടെന്ന് തന്നെ പബ്ലിക് പ്രോസിക്യൂട്ടർ എന്ന മുന്തിയ അധികാരപദവിയിലേക്ക് എത്തിച്ചു.പിന്നെയുള്ള വളർച്ച റോക്കറ്റ് വേഗത്തിൽ ആയിരുന്നു , റിയൽ എസ്റ്റേറ്റുകാരുമായുള്ള

💬 Comments

View all comments