0%

Chapter Title : ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Author : danmee Read All Parts 670

കൊടുക്കാൻ കുട്ടുകാരെ നോക്കുമ്പോൾ അവർ. ഞങ്ങൾ കിടക്കുന്ന വാർഡിലെ രോഗികൾക്ക് പൊതി വിതരണം ചെയ്യുക ആയിരുന്നു. ട്രിപ്പ്  ഇട്ടിരിക്കുന്നത് കാരണം അങ്ങോട്ട് നടക്കാൻ പറ്റില്ല. ഞാൻ കട്ടിലിൽ തന്നെ ഇരുന്ന് അവിടം ആകെ വിഷിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് നമ്മുടെ വാർഡിൽ ഉണ്ടായിരുന്ന ഒരു രോഗിക്ക് ശാസ്വംകിട്ടാതായി. അയാളുടെ കൂടെ ഉണ്ടായിരുന്നവർ അറ്റെൻഡേഴ്‌സിനെ വിളിച്ചു. അറ്റെൻഡേർസ് വളരെ തിടുക്കത്തിൽ സ്‌ട്രെക്ച്ചർ എടുത്ത് കൊണ്ട് തിങ്ങിനിറഞ്ഞ ആളുകളെ മാറ്റിക്കൊണ്ട് അയാളെ അതിൽ കിടത്തി. തിടുക്കത്തിൽ വാർഡിന് വെളിയിൽ പോകുമ്പോൾ എന്റെ എതിർവശത്തു കിടന്നിരുന്ന ആളിന്റെ സാധനങ്ങൾ തട്ടി തെറിപ്പിച്ചു.

അതിൽ നിന്നും  ദണ്ട് പോലുള്ള എന്തോ ഒന്നു തെറിച്ചു വന്നു ഞാൻ അത്‌ പിടിച്ചു. ആ സമയത്ത് തന്നെ പുറത്ത് നല്ല വെളിച്ചത്തിൽ മിന്നേറിഞ്ഞു. ഞാൻ അത്‌ കയ്യിൽ പിടിച്ചു കൊണ്ട് തിരിച്ചും മറിച്ചും നോക്കി അതിന്റെ അറ്റത്ത് എന്തോ കല്ലുവെച്ചു കെട്ടിയിട്ട് ഉണ്ട്. ഞാൻ നിവർന്നു നോക്കിയപ്പോൾ എന്നെയും നോക്കി കയ്ക്കുപ്പി നിൽക്കുന്ന കുറച്ചു ആളുകളെ ആണ്‌ കാണുന്നത്. അവർ നമ്മുടെ നാട്ടുകാർ അല്ല എന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാവും. കാണാൻ ആദിവാസികളെ പോലെ തോന്നുമെങ്കിലും അവർ ഞാൻ ടീവിയിലും മറ്റും കണ്ടിട്ട് ഉള്ള ആദിവാസികളെ പോലെ ആയിരുന്നില്ല അവർ.അവർ സാധരണ മനുഷ്യരെ കൾ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളവരയിരുന്നു. തുണിയും തോലും ഇടകലാർന്ന വസ്ത്രം ആയിരുന്നു അവർ ധരിച്ചിരുന്നത്

ടീവിയിൽ ന്യൂസിലും പിന്നെ എന്റെ കുട്ടുകാർ പറഞ്ഞും. ഞാൻ മലമുകളിൽ നാലുദിവസം കഴിച്ചു കുട്ടിയത് ഹോസ്പിറ്റലിൽ ഉള്ളവർ അറിഞ്ഞു തുടങ്ങിയിരുന്നു. അവർ എന്നെയും റിൻസിയെയും അത്ഭുദത്തോടെ നോക്കി.

💬 Comments

View all comments