Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ [Danmee]
ക്യാമ്പിൽ ആണ്........ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു "
" ഏത് ക്യാമ്പിൽ "
" നമ്മുടെ അവിടുള്ള സ്കൂളിൽ ആണ് "
" ഞങ്ങൾ ഇപ്പോൾ പഴയ പള്ളി മേടയിലെ ക്യാമ്പിലാ........ ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ '"
ഞാൻ അവരോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
ആശുപത്രിയിൽ നിന്നു ഇറങ്ങുമ്പോൾ റിൻസി എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടത്തിന്റെ അർത്ഥം എന്നാണെന്നു എനിക്ക് മനസിലായില്ല പക്ഷെ അവളുടെ ആ മുഖം എന്റെ മനസ്സിൽ ആഴാതിൽ പതിഞ്ഞു.
ഞാൻ ക്യാമ്പിലേക്ക് പോകുന്ന എന്റെ കൂട്ടുകാരെയും കത്ത് അവിടെ നിന്നു. അവർ അപ്പോഴും ഹോസ്പിറ്റലിനുള്ളിനാണ്. എനിക്ക് പെട്ടെന്ന് ബാത്‌റൂമിൽ പോണം എന്ന് തോന്നി. ഞാൻ ഹോസ്പിറ്റലിനു ഉള്ളിലേക്ക് കയറാൻ നിന്നില്ല. ഹോസ്പിറ്റലിന് സൈഡിൽ ഉള്ള പഴയ ബ്ലോക്കിലെ ബാത്‌റൂമിൽലേക്ക് നടന്നു.അവിടെ ലൈറ്റ് ഒന്നും ഇട്ടിട്ടില്ല. ഞാൻ ബാത്രൂമിൽ കയറി സിപ് തുറന്നു . അണകെട്ട് തുറന്നത് പോലെ മൂത്രം ഒഴുകി. എനിക്ക് നല്ല ആശ്വാസം തോന്നി. മൂത്രമൊയിച്ചു പുറത്തേക്ക് വന്ന ഞാൻ കണ്ടത് വാർഡിൽ ഉണ്ടായിരുന്ന ആദിവാസികളെ ആണ്. അവർ എന്റെ മുഖത്തേക്ക് എന്തോ പൊടി വിതറി എനിക്ക് എന്റെ ശരീരം ആകെ തളരുന്നത് പോലെ തോന്നി.
ഓർമ വരുമ്പോൾ ഞാൻ കാണുന്നത് മരങ്ങളും ആകാശത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനും ആണ്. ഞാൻ ഒരു സ്‌ട്രെച്ചറിൽ കിടക്കുകയാണ്. എന്നെ എന്തോ കൊണ്ട് മുടിയിട്ടുണ്ട്. ഞാൻ ചരിഞ്ഞു നോക്കുമ്പോൾ എന്നെയും ചുമന്നു കൊണ്ട് അതിവേകത്തിൽ ഓടുന്ന ആ ആദിവാസികളെയാണ്. ഞാൻ എഴുന്നേൽക്കാൻ നോക്കി
പക്ഷെ കഴിയുന്നില്ല എനിക്ക് എന്റെ കയ്യും കാലും അനക്കാൻ സാധിക്കുന്നില്ല. നാക്ക് കുഴയുന്നത് കാരണം ഒന്നും മിണ്ടാനും പറ്റുന്നില്ല. അവർ മണിക്കൂറുകളോളം അങ്ങനെ എന്നെയും ചുമന്നുകൊണ്ട് ഉൽകട്ടിലേക്ക് ഓടുകയാണ്. മാലയും കടും കടന്ന് അവർ ഓടുകയാണ്. ഇവർക്ക് കാലു കയക്കില്ലേ ഞാൻ ചിന്തിച്ചു.
അവരുടെ ഓട്ടത്തിന്റെ വേഗത കുറഞ്ഞത് കാരണം ഞാൻ തല അൽപം ഉയർത്തി നോക്കി. ഒരു ചെറിയ കുന്നിന്റെ അടുത്തേക്ക് അവർ ഓടി അടുക്കുകയാണ്. അതിനടുത് ചെന്നപ്പോൾ ആണ് ഞാൻ അത് കാണുന്നത് അത്
💬 Comments
View all comments