0%

Chapter Title : ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Author : danmee Read All Parts 680

ആകെ തളരുന്നത് പോലെ തോന്നി.

ഓർമ വരുമ്പോൾ ഞാൻ കാണുന്നത് മരങ്ങളും ആകാശത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനും ആണ്‌. ഞാൻ ഒരു സ്‌ട്രെച്ചറിൽ കിടക്കുകയാണ്. എന്നെ എന്തോ കൊണ്ട് മുടിയിട്ടുണ്ട്. ഞാൻ ചരിഞ്ഞു നോക്കുമ്പോൾ എന്നെയും  ചുമന്നു കൊണ്ട് അതിവേകത്തിൽ ഓടുന്ന ആ ആദിവാസികളെയാണ്. ഞാൻ എഴുന്നേൽക്കാൻ നോക്കി

പക്ഷെ കഴിയുന്നില്ല എനിക്ക് എന്റെ കയ്യും കാലും അനക്കാൻ സാധിക്കുന്നില്ല. നാക്ക് കുഴയുന്നത് കാരണം ഒന്നും മിണ്ടാനും പറ്റുന്നില്ല. അവർ  മണിക്കൂറുകളോളം അങ്ങനെ എന്നെയും ചുമന്നുകൊണ്ട്  ഉൽകട്ടിലേക്ക് ഓടുകയാണ്. മാലയും കടും കടന്ന് അവർ ഓടുകയാണ്. ഇവർക്ക് കാലു കയക്കില്ലേ ഞാൻ ചിന്തിച്ചു.

അവരുടെ  ഓട്ടത്തിന്റെ വേഗത കുറഞ്ഞത് കാരണം  ഞാൻ തല അൽപം ഉയർത്തി നോക്കി. ഒരു ചെറിയ കുന്നിന്റെ അടുത്തേക്ക് അവർ ഓടി അടുക്കുകയാണ്. അതിനടുത് ചെന്നപ്പോൾ ആണ്‌ ഞാൻ അത്‌ കാണുന്നത് അത്‌ കുന്ന് അല്ല. രണ്ട് വലിയ പാറകൾ  ചേർന്ന് നിൽക്കുന്നത് ആണ്‌. അവർ ആ പാറകൾക്ക് ഇടയിലെ വിടവിലേക്ക് കയറി. അതിനകം  കുരിഇരുട്ട് ആയിരുന്നു അവർ അപ്പോഴും ഓടികൊണ്ടിരിക്കുയാണ്. ഇവർക്ക് ഇരുട്ടത്തും കണ്ണ് കാണുമോ ഞാൻ ചിന്തിച്ചു.

അവർ ഓടി ഒരു വലിയ കുഴിയിൽ ചാടിയത് പോലെ എനിക്ക് തോന്നി.  അവർ  കുറച്ചു കഴിഞ്ഞു സ്‌ട്രെക്ച്ചറിൽ നിന്നും എന്നെ നിലത്തുകിടത്തി. അതിൽ ഒരാൾ എന്നെ തോളിൽ ചുമന്നു നടന്നു തുടങ്ങി . അവർ ഒരു തുറങ്കത്തിനുള്ളിലേക്ക് നടന്നു. അതിൽ കൂടി കുറച്ചു ദുരം ചെന്നപ്പോൾ ഉള്ളിൽ നിന്നും വെളിച്ചം കണ്ടു. വെളിച്ചത്തിലേക്ക് അടുക്കും തോറും എന്തൊക്കെയോ ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി.

💬 Comments

View all comments