Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ [Danmee]
ഞാൻ എന്റെ കൈകൾ കൊണ്ട് നഗ്നത മറക്കാൻ ശ്രെമിച്ചു.ഞാൻ കണ്ണുകൾ അടച്ചു തല കുനിച്ചു നിന്നു.
" പേടിക്കണ്ട നിന്നെ ഇവർ ഒന്നും ചെയ്യില്ല "
ഞാൻ തല ഉയർത്തി നോക്കി അവിടെ ഉള്ളവരെ പോലെ വസ്ത്രദാരണം ചെയ്തിരുന്ന ഒരാൾ ആണ് പറഞ്ഞത്. പക്ഷെ അയാളെ കാണാൻ സാധരണ ഒരു മനുഷ്യനെ പോലെ ആയിരുന്നു.എനിക്ക് അയാളെ കണ്ടപ്പോൾ ചെറിയ ആശ്വാസം തോന്നി
" ആരാ ഇതൊക്കെ ...... അവർ എന്തക്കയ ഈ ചെയ്യുന്നത്...... എനിക്ക് ഒന്നും മനസിലാകുന്നില്ല "
" നിന്നെ അവർ അവരുടെ പുതിയ ദൈവം ആയാണ് കാണുന്നുന്നത് "
" എന്താ......... എന്നെ ഇവിടെന്ന് രക്ഷിക്കൂ "
" നീ പേടിക്കണ്ട ............ എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത് എന്ന് ഞാൻ നോക്കട്ടെ........ നീ വേറെ സഹസത്തിന് ഒന്നും മുതിരണ്ട "
അതും പറഞ്ഞു അയാൾ അവിടെ നിന്നും താഴെക്ക് ഇറങ്ങി. അവിടെ താഴെ തന്റെ ഊഴം കാത്തുനിന്നിരുന്ന അടുത്ത ആൾ തീട്ടയിലേക്ക് കയറി വന്നു . കുറച്ചു കഴിഞ്ഞു കുറച്ചുപേർ കുട്ടത്തോടെ അവിടേക്ക് കയറി വന്നു രണ്ട് പേർ എന്നെ അവരുടെ കൈകളിൽ എടുത്തു. മറ്റുള്ളവർ അവിടെ ഉണ്ടായിരുന്ന ഒരു പീടം അങ്ങോട്ട് നിക്കി കൊണ്ട് വന്നു. അതിൽ ഒരു അസ്ഥിക്കുടം ഇരിപ്പുണ്ടായിരുന്നു അവർ അതിനെ പീഡത്തിൽ നിന്നും എടുത്ത് മാറ്റി. പിന്നീട് അവിടെ ഉണ്ടായിരുന്ന ഹോമാകുണ്ഡം പോലെ തീ ആളികത്തികൊണ്ടിരുന്ന കുഴിയിൽ ആ അസ്ഥികൂടാതെ വലിച്ചെറിഞ്ഞു. എന്നിട്ട് അവർ എന്നെ അതിലേക്ക് ഇരുത്തി.പിന്നീട് അവർ എന്റെ തലയിൽ എന്തെക്കെയോ വെള്ളം ഒഴിച്ചു.
💬 Comments
View all comments