0%

Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]

Author : kkstories Read All Parts 3.1K

കൂട്ടായി അവർ മാത്രമേ ഉണ്ടായിരുന്നുള്ളു , പ്ലസ്ടു തൊട്ടുള്ള ഫ്രണ്ട്ഷിപ്പാ സൂര്യയോടും രോഷ്നിയോടും, അത് ഇപ്പോ വർക്ക് ചെയ്യണ കമ്പനി വരെ കൂടെ ഉണ്ട് അവർ. കെവിനുമായി ബ്രേക്ക് അപ്പ് ആയ ടൈമ് പോലും അവർ ഇല്ലാരുന്നേൽ എനിക്ക് ആലോചിക്കാൻ കൂടി വയ്യ, ആ അവർ എനിക്ക് വേണ്ടി അപമാനപെട്ടപ്പോൾ ഞാൻ ഇത്ര എങ്കിലും ചെയ്യണ്ടേ.

ഇന്ന് സൂര്യ രോഷ്നിയോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൾക്കും സന്തോഷം ആയി. എന്നെകെട്ടിപിടിച്ചു ഉമ്മ ഒക്കെ തന്നു, അവൾ ഞാൻ അങ്ങനെ ഒക്കെ ചെയ്യും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് അവളുടെ പ്രവർത്തികൾ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. എന്തായാലും എനിക്ക് ഇപ്പോൾ സമാധാനം ആയി ഞാൻ കാരണം അവർക്ക് വന്ന അപമാനത്തിനു ഒരു പരിഹാരം കാണാൻ പറ്റിയല്ലോ.

പക്ഷെ എന്നിട്ടും എന്താ എനിക്ക് ഒരു സന്തോഷം വരാത്തെ. എന്തിനാ വീണ്ടും വീണ്ടും അയാളെ പറ്റി ഓർക്കുന്നെ, ദേവി എന്നെ സഹായിക്കണേ, അയാളെ എന്റെ ഓർമയിൽ വരുത്താതെ നോക്കണേ.

പ്രാർത്ഥന ഒക്കെ ചെയ്തിട്ടും അവൾ ഇടയ്ക്ക് ഇടയ്ക്ക് ഫോൺ എടുത്ത് അയാളുടെ വാട്സാപ്പ് നോക്കികൊണ്ടിരുന്നു. ഡിപി ഒന്നും ഇല്ലാ , ചെലപ്പോൾ നമ്പർ സേവ് ചെയ്യാത്തതു കൊണ്ടാവും. അങ്ങനെ ഓരോന്ന് ആലോചിച്ചു ആലോചിച്ചു അവൾ എങ്ങനെയോ ആ രാത്രി വെളുപ്പിച്ചു....

രണ്ടു ദിവസങ്ങൾക്കു ശേഷം..

ദേവി അയാൾ മനസ്സിൽ നിന്ന് പോണില്ലാലോ വെറുതെ ഒന്ന് മെസ്സേജ് ചെയ്ത് നോക്കിയാലോ. അല്ലേൽ വേണ്ട പുള്ളി എന്നോട് വീണ്ടും ദേഷ്യപ്പെട്ടാലോ, എന്തായാലും ഒന്ന് മസ്സാജ് ചെയ്ത് നോക്കാം.

ഒരുപാട് നേരം പിന്നേം ആലോചിച്ചു അവസാനം

💬 Comments

View all comments