Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
മുഖത്ത് ഉണ്ടായിരുന്നു.
ശെരിക്കും ഇവള്‍ ഉറങ്ങുകയാണോ അതോ അഭിനയിക്കുകയാണോ?
“ഡാലിയ....” വെറുതെ ഞാൻ വിളിച്ചു നോക്കി. അവള്‍ പ്രതികരിച്ചില്ല.
മുടി കെട്ടാതെ കിടന്നത് കൊണ്ട് അത് തലയിണയിൽ പടർന്നു കിടന്നു. ഞാൻ അതൊക്കെ ഒതുക്കി വച്ചു. എന്നിട്ട് വാത്സല്യപൂർവം അവളുടെ തലയില്‍ മെല്ലെ തഴുകി. അപ്പോ അവൾ അങ്ങോട്ട് ചെരിഞ്ഞു കിടന്നു. ഞാൻ വേഗം കൈ എടുത്തുമാറ്റി.
ഇനിയും ഇവിടെ ഇരുന്നാല്‍ ശെരിയാവില്ല. ഞാൻ മെല്ലെ ബെഡ്ഡിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു.
എന്താണ് എനിക്ക് സംഭവിക്കുന്നത്? പുറത്ത് വന്ന് വണ്ടി നനച്ച് ക്ലീനിംഗ് ലിക്യുഡ് തേച്ചു പിടിപ്പിക്കുന്നതിനിടെ ഞാൻ ആലോചിച്ചു.
എന്നെയും അറിയാതെ ഞാൻ ഡാലിയയോട് കൂടുതൽ അടുക്കുകയാണോ? അവള്‍ക്കടുത്ത് ഞാൻ ഉള്ളപ്പോ എന്നെ തന്നെ ഞാൻ മറക്കുന്നു.... ഉള്ളില്‍ നിന്നും അവളോട് സ്നേഹം കിനിയുന്നു.... അവളുടെ മുഖത്ത് എപ്പോഴും സന്തോഷം കാണാന്‍ എന്തു വേണമെങ്കിലും അവള്‍ക്ക് സാധിച്ചു കൊടുക്കാന്‍ തോനുന്നു. എന്താണ് എനിക്ക് സംഭവിച്ചത്?!
തലയാട്ടി കൊണ്ട് കാർ വാഷർ ഹോസ് എടുത്ത് അതിന്റെ സ്പ്രേ ഗൺ വണ്ടിക്ക് നേരെ പിടിച്ചു.
“അണ്ണാ...” ഗേറ്റിനകത്ത് സ്ക്കൂട്ടി കേറിയ പാടെ അല്ലി സന്തോഷത്തോടെ വിളിച്ചുകൂവുന്നത് കേട്ട് ഒരു ചിരിയോടെ ഞാൻ നോക്കി.
അവള്‍ എന്റെ വണ്ടിയില്‍ നിന്നും അല്‍പ്പം മാറി പാർക്ക് ചെയ്തിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു. എന്നിട്ട് എന്റെ കൈയിൽ നിന്നും സ്പ്രേ ഗൺ തട്ടിപ്പറിച്ച് എന്റെ വണ്ടിയില്‍ ഞാൻ തേച്ചു പിടിപ്പിച്ച ലിക്യുഡ് കഴുകി കളയാന്‍ തുടങ്ങി.
“എടി, എപ്പോഴും നി ഇങ്ങനെ ഓടുന്നത് എന്തിനാ?” ചിരിയോടെ ഞാൻ ചോദിച്ചു.
“വെറുതേയല്ല, എപ്പോഴും
💬 Comments
View all comments