0%
Chapter 1

ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]

Author : Erosgol | Read All Parts | 👁 747 |

ഈ റൂമിൽ വന്ന് ഫ്രെഷാവാൻ പറഞ്ഞപ്പോ ചേട്ടനോട് മനസ്സിൽ പിണക്കം തോന്നി. ചെറിയ ദേഷ്യവും വന്നു.

വേഗം സോപ്പും ടവലും എടുത്തുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി. തണുപ്പും ഭയവും എല്ലാം എന്നെ കൂടുതൽ വിറപ്പിച്ചു.

ഫ്രെഷായിട്ട് ബാത്റൂമിൽ നിന്ന് പുറത്തു വന്നതും ഒന്നും ചിന്തിക്കാതെ വേഗം റൂമിന് പുറത്തേക്ക്‌ ഓടി. എന്നിട്ട് ചാരി ഇട്ടിരുന്ന ചേട്ടന്റെ റൂം വാതിൽ തുറന്ന് അകത്തു കേറി.

ചേട്ടൻ ഫ്രെഷായി കഴിഞ്ഞ് മൊബൈലും നോക്കി ബെഡ്ഡിൽ ഇരിക്കുകയായിരുന്നു. ദേഷ്യത്തില്‍ ചേട്ടനെ ഞാൻ തുറിച്ചുനോക്കി.

വിരണ്ടു കേറി ചെന്ന് ചേട്ടനെ തുറിച്ചു നോക്കുന്ന എന്നെ കണ്ടതും ചേട്ടൻ ചിരിച്ചു. “എന്താ, വല്ല യക്ഷിയേ കണ്ടിട്ടാണോ ഇങ്ങനെ പേടിച്ചോടി വന്നത്?”

“മ്മ്... അതെ. ചേട്ടന്റെ ആ നഗ്ന യക്ഷിയെ കണ്ടാ ഞാൻ ഓടിയത്.” പിണക്ക ഭാവത്തില്‍ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് ചേട്ടൻ ചിരിച്ചു. എനിക്ക് അധികനേരം ദേഷ്യം കാണിക്കാനും പിണങ്ങി ഇരിക്കാനും കഴിഞ്ഞില്ല. ഞാനും ചിരിച്ചു കൊണ്ട്‌ ചേട്ടന്റെ അടുത്ത് ബെഡ്ഡിൽ കേറി ഇരുന്നു. അതിനു ശേഷമാണ് പേടി മാറിയത്.

ചേട്ടന്റെ അടുത്തായി ഞാൻ ഇരുന്നതും ചേട്ടന്റെ മുഖത്ത് എന്തോ ടെൻഷൻ പോലെ. അതുകണ്ട് എനിക്കും ടെൻഷൻ ഉണ്ടായി.... പണ്ടൊക്കെ ചേട്ടന്റെ മുകളില്‍ ഉരുണ്ടു മറിഞ്ഞപ്പൊ ഇല്ലാതിരുന്ന ടെൻഷൻ എന്തുകൊണ്ടോ ഇപ്പൊ ഉണ്ടായി.

“ഇവിടെ നിന്നും ഇനി എത്ര ദൂരമുണ്ട്?” ടെൻഷൻ ഒളിപ്പിച്ച് ഞാൻ ചോദിച്ചു.

“ഇനിയും 230 കിലോമീറ്റർ ഉണ്ട്. പക്ഷെ രാത്രി ട്രാഫിക് ഇല്ലാത്തത് കൊണ്ട്... പിന്നെ അല്‍പ്പം സ്പീഡായി പോയാല്‍ രണ്ടര മണിക്കൂറില്‍ അവിടെ എത്തും.”

ഈ രാത്രി തന്നെ പോണോ.. ഇവിടെ കിടന്നിട്ട് രാവിലെ പോയാല്‍ പോരെ? എന്റെ മനസ്സിൽ ഞാൻ ആലോചിച്ചു.

“എന്നാ നമുക്ക് പോയാലോ?” ചേട്ടൻ എന്നോട് ചോദിച്ചു. ഞങ്ങൾ രണ്ടുപേരും മാത്രം ഇവിടെ എന്ന ചിന്ത കാരണം ആണെന്ന് തോന്നുന്നു, ആ മുഖത്ത് ഇപ്പോഴും ടെൻഷൻ കാണാം.

എന്റെ കൂടെ ഇവിടെ നിന്നാൽ ഞാൻ ചേട്ടനെ വിഴുങ്ങുമോ? മിനി തുണി ഇല്ലാതെ എല്ലാം കാണിച്ചു കൊടുത്തപ്പോ ചേട്ടന് വരാത്ത ടെൻഷൻ ആണല്ലോ എന്നെ കാണുമ്പോ മാത്രം വരുന്നത്...!!

എനിക്ക് ശെരിക്കും ദേഷ്യവും സങ്കടവും വന്നു.

“വാ പോകാം.” എഴുനേറ്റ് നിന്നിട്ട് ചേട്ടൻ വിളിച്ചു.

“പോടാ ചേട്ടാ, ഞാൻ വരുന്നില്ല. വേണേ ഒറ്റക്ക് പൊക്കോ.” അവസാനം സഹിക്കാൻ കഴിയാതെ രണ്ടു മുഷ്ടിയും ചുരുട്ടി പിടിച്ച് പല്ലും ഞെരിച്ച് ഞാൻ ചേട്ടനോട് കോപിച്ചു.

എന്റെ നില്‍പ്പും കോപവും കണ്ട് എല്ലാം തമാശയായി ചിലപ്പോ ചേട്ടന് തോന്നിയിട്ടുണ്ടാവും. ചേട്ടൻ പൊട്ടിച്ചിരിക്കുയാണ് ചെയ്തത്. ചേട്ടന്റെ മുഖത്ത് ഉണ്ടായിരുന്ന ആ ടെൻഷൻ പോലും പെട്ടന്ന് മാഞ്ഞു പോയി.

“ഡീ പെണ്ണേ, ഇത്രയും ദിവസം നാട്ടില്‍ നിന്നത് കൊണ്ട്‌ ബിസിനസ്സിന്റെ ഒരുപാട്‌ കാര്യങ്ങള്‍ മുടങ്ങി കിടക്കുവാ.”

“ഓ... അതൊക്കെ നോക്കാൻ ചേട്ടൻ ഒരുപാട്‌ സ്റ്റാഫ്സിനെ വച്ചിട്ടുണ്ടല്ലോ, അവർ അതൊന്നും നോക്കല്ലേ...?”

“സ്റ്റാഫ്സൊക്കെ ഉണ്ട്. അവരുടെ ഉത്തരവാദിത്വം എന്താണെന്ന് അവര്‍ക്കും അറിയാം. പക്ഷെ ഒരുപാട്‌ കാര്യങ്ങൾ ഞാൻ തന്നെ നേരിട്ട് ചെയ്യണം.

💬 Comments

View all comments