0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

പോലെയാണ് അവള്‍ ചേട്ടനെ നോക്കി നിന്നത്.

“പോടാ കള്ളാ... ഞാൻ അവന്റെ കുട്ടി പോലും.” ആന്റി ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ അങ്ങോട്ട് നോക്കി. ചേട്ടന് ആന്റി കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് ചേട്ടനെ സൂക്ഷ്മമായി നോക്കി നിരീക്ഷിച്ചു.

ഞങ്ങൾ എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ വല്യമ്മയുടേയും മോന്റേയും സ്നേഹപ്രകടനവും കണ്ടു നിന്നു. ചേട്ടനും ആന്റിയും തമ്മില്‍ കാണിക്കുന്ന ആ വാത്സല്യം എപ്പോഴും എനിക്കൊരു ആശ്ചര്യമാണ്.

“ഹും... ഞാൻ ഭയന്നത് പോലെ അവസാനം അവന്‍ എന്നെ മറന്നു...!! ഈ ദിവസവും വരുമെന്ന് എനിക്ക് അറിയാമായിരുന്നു.” അങ്കിള്‍ കപട ദുഃഖം പ്രകടിപ്പിച്ചു കൊണ്ട്‌ പറഞ്ഞതും എല്ലാവരും ചിരിച്ചു.

“ഞാൻ ആരെയും മറന്നിട്ടില്ല, വല്യച്ചാ..” ചിരിച്ചുകൊണ്ട് ചേട്ടൻ അങ്കിളെ ഒരു കൈ കൊണ്ട്‌ ചേര്‍ത്തു പിടിച്ച ശേഷം വിട്ടു.

ആന്റി എന്റെ അടുത്ത് വന്ന് എന്നെ ചേര്‍ത്തു പിടിച്ച് എന്റെ കവിളിൽ ഉമ്മ തന്നു.

അപ്പോഴേക്കും എന്റെ അച്ഛനും അമ്മയും വന്ന് എന്നെ കെട്ടിപിടിച്ച് ഉമ്മ തന്നു. അങ്കിളും വന്ന് എന്റെ തലയില്‍ ഒന്ന് തഴുകി. പിന്നെ എന്റെ കൂട്ടുകാരികൾ വന്ന് എന്നെ വളഞ്ഞ് കുശലം പറച്ചിലും, നീലഗിരിയിലേ വിശേഷങ്ങളും, എന്റെ ഇന്റര്‍വ്യൂ.. എന്റെ സെലക്ഷന്‍.. എന്റെ ജോലിയെ കുറിച്ചും ഒക്കെ ചോദിച്ച് ചെറിയ ചർച്ചയുമായി.

എന്റെ അച്ഛനും അമ്മയും ചേട്ടന്റെ അടുത്ത് ചെന്ന് വിശേഷം ചോദിച്ച ശേഷം അച്ഛനും അമ്മയും ആന്റിയും അങ്കിളും കൂടി പിന്നെയും സിറ്റൗട്ടിൽ ചെന്നിരുന്നു.

“ബ്രോ...” രാഹുല്‍ ചേട്ടനും മറ്റുള്ളവരും ചേട്ടന്റെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. ടീ ബിസിനസ്സ് എന്നും ടീ

💬 Comments

View all comments