Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
വേഗം ആന്റിയുടെ വീട്ടിലേക്ക് നടന്നു.
വീടിന്റെ മെയിൻ ഡോർ പകുതി തുറന്നാണ് കിടന്നത്. ഞാൻ നേരെ അകത്തു കേറി ചെന്നു.
ചേട്ടന്റെ കടുത്ത ദേഷ്യത്തിലും സീരിയസ്സായ സംസാരവും റൂമിൽ നിന്ന് വരുന്നത് കേട്ടു. ചേട്ടന്റെ ശബ്ദം അത്ര ഉച്ചത്തില്‍ അല്ലായിരുന്നത് കൊണ്ട് ചേട്ടൻ പറയുന്നത് ഒന്നും എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
ഞാൻ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് ചെന്നു. റൂം തുറന്നു കിടന്നാണിരുന്നത്. ചേട്ടന്‍ കസേരയില്‍ അങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് കൊണ്ട് ഞാൻ വന്നത് ചേട്ടൻ അറിഞ്ഞില്ല.
ഫോണിലൂടെ ആയിരുന്നു ചേട്ടന്റെ ദേഷ്യത്തിലുള്ള സംസാരം. സ്പീക്കറിലിട്ടിട്ട് മൊബൈൽ മേശപ്പുറത്താണ് വെച്ചിരുന്നത്. ചേട്ടൻ ലാപ്ടോപ്പിൽ എന്തോ സൂക്ഷിച്ചു നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു, ലാപ്ടോപ്പിൽ എന്താണെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
പെട്ടന്ന് ദേഷ്യപ്പെടുന്ന ടൈപ്പല്ല റൂബി ചേട്ടൻ. അതുകൊണ്ട് എന്തോ ഗുരുതരമായ പ്രശ്‌നം ഉണ്ടെന്ന് മാത്രം എനിക്ക് മനസ്സിലായി. ആ ഫോൺ സംഭാഷണം എന്താണ് ഞാൻ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങി.
“— ഒരാൾ മലയാളിയും.. ബാക്കി രണ്ടുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്, റൂബി . പേരും വിവരങ്ങളും എല്ലാം കിട്ടിയിട്ടുണ്ട്.” മൊബൈൽ സ്പീക്കറിലൂടെ തമിഴില്‍ സംസാരിക്കുന്ന ഒരു പെണ്ണിന്റെ ശബ്ദമാണ് കേട്ടത്.
“ആരാണ് അവർ...” ചേട്ടൻ ഫോണിൽ ചോദിച്ചു.
“മൂന്നുപേരും കേരളത്തിലാണ് സ്കൂൾ തൊട്ട് ഡിഗ്രീ വരെ ഒരുമിച്ച് പഠിച്ചത്. അങ്ങനെയാണ് അവർ മൂന്നുപേരും കൂട്ടുകൂടി തിക്ക് ഫ്രണ്ട്സായത്. പഠിത്തം കഴിഞ്ഞ് അവർ ഒരുമിച്ച് മുംബൈയില്‍ ഒരു കമ്പനിയില്‍ ജോലിക്ക് കേറി. പക്ഷേ സ്ത്രീ വിഷയങ്ങളില്‍ ഒരാൾ ഒഴികെ ബാക്കി രണ്ടു പേരും ഭയങ്കര വീക്കാണ്. അത് കാരണമാണ് ആ കമ്പനി അവർ
💬 Comments
View all comments