0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

“ഒരു ടീ ഫാക്ടറി റൺ ചെയ്യാനാണ് ഞങ്ങളുടെ പ്ലാൻ. കഴിഞ്ഞ ദിവസം ഞങ്ങൾ അതിനെ റൂബി ബ്രോയോടും സൂചിപ്പിച്ചിരുന്നു.” അന്‍സാര്‍ ചേട്ടൻ പറഞ്ഞു. “പിന്നീട് വരുമാനവും സാഹചര്യം കണ്ടത് പോലെ വേറെയും ബിസിനസ്സ് സ്റ്റാര്‍ട്ട് ചെയ്യാനാണ് പ്ലാൻ.”

“ഇതില്‍ റൂബി ബ്രോയുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ടീ ഫാക്ടറിയുടെ പ്ലാൻ ഉറപ്പിക്കാന്‍.” ഫ്രാന്‍സിസ് ചേട്ടൻ പപ്പയോട് പറഞ്ഞിട്ട് ചേട്ടനെ നോക്കി. “ബ്രോയുടെ അഭിപ്രായം എന്താണ്.....?” ഫ്രാന്‍സിസ് ചേട്ടൻ ചോദിച്ചു.

ഉടനെ ഞങ്ങൾ പതിമൂന്ന്‌ പേരുടെ കണ്ണുകളും ചേട്ടന്റെ മേല്‍ പതിഞ്ഞു.

“ഐഡിയ കൊള്ളാം. നല്ലതാണ്. ടീ ബിസിനസ്സ് അവിടെ ക്ലിക്കാവും. പക്ഷേ നിങ്ങൾ കളി തമാശ കളഞ്ഞിട്ട് ചായ ഇലയിൽ തുടങ്ങി, അതിനെ ചായ പൊടിയിലേക്ക് മാറ്റുന്നത് വരെയുള്ള പ്രോസസ് എല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം. അതിനു വേണ്ട മെഷീനറി കുറിച്ചും അറിഞ്ഞിരിക്കണം. പിന്നെ എല്ലാം തനിയേ ക്ലിക്കായി വരില്ല, നിങ്ങൾ കൂടെ നിന്ന് ക്ലിക്കാക്കി എടുക്കണം.. അതിനായി നിങ്ങൾ എല്ലാത്തിന്റെയും കൂടെ തന്നെ നിന്നു ചെയ്യിക്കണം.” ചേട്ടൻ അവരോട് പറഞ്ഞതും അവർ നാലുപേരും അവരുടെ ഭാര്യമാരെ നോക്കി.

“റൂബി ചേട്ടൻ പറഞ്ഞത് ശെരിയാണ്. ബിസിനസ്സ് ചെയ്യുമ്പോ ആ മൈന്റോടേ വേണം കഷ്ടപ്പെട്ടു എല്ലാം നോക്കി കൂടെ നിന്നു ചെയ്യാൻ. അങ്ങനെ കൂടെ നിന്ന് നോക്കി ചെയ്യാൻ കഴിയുമെങ്കില്‍ മാത്രം ബിസിനസ്സ് ചെയ്താല്‍ മതി.” ഷാഹിദ സീരിയസ്സായി പറഞ്ഞു.

“എന്റെയും അഭിപ്രായം അതുതന്നെയാണ്.” അശ്വതി പറഞ്ഞു.

“എന്റെയും...” ഗായത്രി ഏറ്റുപിടിച്ചു.

“എനിക്കും അതുതന്നെയ പറയാനുള്ളത്.” മിനിയും ഏറ്റുപാടി.

“ബിസിനസ്സ് ഒക്കെ നല്ലതാ, പക്ഷേ റൂബി പറഞ്ഞ ആ പ്രോസസ്

💬 Comments

View all comments