Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
അവരുടെ കോഴ്സ് കുറിച്ചും, മീനാക്ഷി വിളിച്ച കാര്യത്തെ കുറച്ചൊക്കെ ചർച്ച ചെയ്തു കൊണ്ട് ഞങ്ങൾ എട്ടുപേരും കൂടിയാണ് ഉച്ച ഭക്ഷണം റെഡിയാക്കിയത്.
ശേഷം മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് ഞങ്ങൾ കോട്ടേജിന് പുറകിലുള്ള യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ കെട്ടി വച്ചിരുന്ന അഞ്ച് സിമന്റ് ബെഞ്ചുകളിൽ ജോഡി ജോഡിയായി ഇരുന്നു.
“നല്ല ഫ്രെഷ് കാറ്റും നല്ല അന്തരീക്ഷവും...!! പിന്നെ ഈ യൂക്കാലിപ്റ്റസ് മണവും അടിപൊളി.” അശ്വതി ശ്വാസം നല്ലോണം വലിച്ചെടുത്തു കൊണ്ട് ഉന്മേഷത്തോടെ പറഞ്ഞു.
ഞങ്ങൾ എല്ലാവരും കുറെ നേരം ശുദ്ധ വായു ശ്വസിച്ചും പ്രകൃതി ആസ്വദിച്ചു കൊണ്ടും കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
“അപ്പോ, നാളെ നിങ്ങളുടെ കോഴ്സ് കഴിഞ്ഞു നിങ്ങൾ വന്നതും നമുക്ക് മീനാക്ഷിയുടെ വീട്ടില്‍ പോകാം.” ഞാൻ പറഞ്ഞതും രാഹുലും മറ്റുള്ളവരും അസ്വസ്ഥരായി പരസ്പ്പരം നോക്കി.
“നാളെ ഇടപാട് ചെയ്യുന്നതിൽ ഒരു പ്രശ്നമുണ്ട് ബ്രോ.....” അഭിനവ് പറഞ്ഞു.
“എന്തു പ്രശ്നം...?” ഞാൻ ചോദിച്ചു.
“കാശിന്റെ കാര്യമാണ്, ബ്രോ..!!” ഫ്രാന്‍സിസ് അസ്വസ്ഥത പ്രകടിപ്പിച്ചു.
“ഞങ്ങൾ എട്ടുപേരും അവിടെ നാട്ടില്‍ നിങ്ങളുടെ വീട്ടില്‍ വന്നത് തന്നെ ഞങ്ങൾ തുടങ്ങാൻ ആഗ്രഹിച്ച ബിസിനസ്സ് കാര്യങ്ങളെ കുറിച്ച് ബ്രോയോട് സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്താൻ മാത്രമാണ്. അതിനുശേഷം തിരികെ പോയിട്ട് കാശും മറ്റ് കാര്യങ്ങളും അറേഞ്ച് ചെയ്ത ശേഷം മാത്രം ബ്രോയെ അറിയിച്ചിട്ട് നീലഗിരിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് ബിസിനസ്സ് തുടങ്ങാം എന്നാണ് പ്ലാൻ ചെയ്തിരുന്നത്.” അന്‍സാര്‍ വിശദീകരിച്ചു.
“ബ്രോയോട് ചർച്ച ചെയ്തു എല്ലാം തീരുമാനിച്ച ശേഷം ഞങ്ങൾക്ക് രണ്ടു മാസം ഗ്യാപ് എങ്കിലും കിട്ടുമെന്ന് വിചാരിച്ചതാ... പക്ഷേ രണ്ടു ദിവസത്തിനകം കാര്യങ്ങൾ ഇത്രത്തോളം മുന്നേറി
💬 Comments
View all comments