0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

നില്‍ക്കുന്നു.” ഫ്രാന്‍സിസ് തല ചൊറിഞ്ഞു കൊണ്ട്‌ പറഞ്ഞു.

“ഒരു കോടി എങ്കിലും ബിസിനസ്സ് തുടങ്ങാനായി ചെലവാകുമെന്ന് ഞങ്ങൾ അന്വേഷിച്ച എല്ലാവരും അറിയിച്ചപ്പോ ഞങ്ങൾ എല്ലാവരും ചേര്‍ന്ന് ഒന്നര കോടി ഡെപ്പോസിറ്റ് ചെയ്യണം എന്നാണ് തീരുമാനിച്ചിരുന്നത്.” രാഹുല്‍ പറഞ്ഞു.

“പക്ഷേ അത്ര ഒന്നും വേണ്ടല്ലോ...!!” ഡാലിയ പറഞ്ഞു. “വെറും 48 ലക്ഷത്തില്‍ സ്ഥലവും, ഫാക്ടറിയും, എക്യുമെൻസും റെഡിയായില്ലേ...” അത്രയും പറഞ്ഞിട്ട് ഡാലിയ എന്നെ നോക്കി. “ഇനിയും ഒരു ഇരുപതോ മുപ്പതോ ലക്ഷം മാത്രം അറേഞ്ച് ചെയ്താൽ മതിയാവില്ലേ, ചേട്ടാ..?” ഡാലിയ ചോദിച്ചു.

“തല്‍ക്കാലത്തേക്ക് അത്ര മതിയാവും.” ഞാൻ പറഞ്ഞു.

“പക്ഷേ ബ്രോ, ആകെ 21 ലക്ഷം മാത്രമേ ഇപ്പൊ ഞങ്ങൾ എട്ടുപേരുടെ  അക്കൗണ്ടന്റുകളിലായി ഉള്ളത്. പിന്നെ ഇരുപത് ലക്ഷത്തോളം ഞങ്ങളിൽ ചിലര്‍ പുറത്ത്‌ പലിശയ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ആ കാശൊക്കെ ഞങ്ങൾ തിരികെ ചോദിച്ചിട്ടുണ്ട്. അതൊക്കെ ഒരു മാസത്തിൽ തിരികെ തരാമെന്നാണ് പറഞ്ഞിരിക്കുന്നത്.”

“പിന്നെ ഞങ്ങൾ നാലുപേരുടെ ആഭരണങ്ങള്‍ കുറെ ഉണ്ട്. ഞങ്ങൾക്ക് അത്യാവശ്യമായി വേണ്ടത് മാത്രം മാറ്റിവച്ചിട്ട് ബാക്കി വിറ്റാൽ എങ്ങനെയും 30 ലക്ഷമെങ്കിലും കിട്ടും.” ഗായത്രി പറഞ്ഞു.

“തല്‍കാലം ചാടിക്കേറി അതൊന്നും വില്ക്കണ്ട...” ഞാൻ പറഞ്ഞതും അവരൊക്കെ പരസ്പ്പരം ചിന്താകുഴപ്പത്തോടെ നോക്കി.

“എന്റെ തറവാടിൽ സ്വത്ത് ഭാഗം വച്ചപ്പോ എനിക്ക് പത്ത് സെന്റ് സ്ഥലം കിട്ടിയായിരുന്നു, റൂബി ചേട്ടാ.” മിനി എന്നോട് പറഞ്ഞു. “അതിനെ വിൽക്കാനുള്ള ഏര്‍പ്പാടൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ആ വസ്തു കിടക്കുന്ന ഏരിയ അത്ര പോര, അതുകൊണ്ട്‌ അതിന് വെറും 12 ലക്ഷം മാത്രമാണ് ബ്രോക്കര്‍ പറഞ്ഞത്. അതുകാരണം ഞങ്ങൾക്ക് ഒരു തീരുമാനത്തില്‍

💬 Comments

View all comments