0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ബ്രോക്കര്‍ പറഞ്ഞതിന്റെ ഇരട്ടി വില കിട്ടുമല്ലോ....!!” അവന്‍ സന്തോഷത്തോടെ ചിരിച്ചു.

“പിന്നേ നിങ്ങളുടെ ആ സ്ഥലവുമായി ചേര്‍ന്നു കിടക്കുന്ന സ്ഥലമൊക്ക ആരുടേയാ...?” ഞാൻ ചോദിച്ചു.

“എന്റെ തറവാട് സ്വത്താണ് ചേട്ടാ..” മിനി പറഞ്ഞു. “മൊത്തം അന്‍പത് സെന്റ് തറവാട് സ്ഥലമാണുള്ളത്. അതിനെയാണ് ഞങ്ങൾ അഞ്ചു മക്കള്‍ക്കായി ഞങ്ങളുടെ പപ്പ വീതിച്ചു തന്നത്.”

“ഓഹോ... നിന്റെ സഹോദരങ്ങൾക്കും അവരുടെ ആ സ്ഥലം വില്ക്കാന്‍ പ്ലാൻ ഉണ്ടോ...?” ഞാൻ ചോദിച്ചു.

“ആ ഏരിയയിൽ വസ്തുക്കള്‍ക്ക് അധികം വില കിട്ടില്ല. അതു കൊണ്ട്‌ വെറുതെ ഇട്ടിരിക്കാൻ താല്‍പ്പര്യം ഇല്ലാതെ അവരും കിട്ടിയ ഉടനെ  വില്ക്കാന്‍ തീരുമാനിച്ചതാണ്. പക്ഷേ സെന്റിന് ആ ബ്രോക്കര്‍ പറയുന്ന വില വെറും ഒരു ലക്ഷത്തി ഇരുപതിനായിരം മാത്രമാണ്. അത്ര കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ അവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഒരു ലക്ഷത്തി എഴുപത്തഞ്ച് എങ്കിലും കിട്ടിയാൽ കൊടുക്കുമെന്നാണ് അവരുടെ തീരുമാനം.” മിനി പറഞ്ഞു. “പക്ഷേ ചേട്ടന്റെ ആ ടീം രണ്ടു ലക്ഷത്തി എഴുപതിനായിരം തരുമ്പോ അവർ വേണ്ടെന്ന് പറയില്ല, തീര്‍ച്ചയായും കൊടുക്കും.” മിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആ അന്‍പത് സെന്റ് ഒരുമിച്ച് കൊടുത്താൽ വില പിന്നെയും കൂടും. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്.” ഞാൻ അങ്ങനെ പറഞ്ഞതും എല്ലാവരും വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി.

“എത്ര കൂടും...?” ഫ്രാന്‍സിസ് ചോദിച്ചു.

“സെന്റിന് മൂന്നേ മുക്കാല്‍ ലക്ഷമെങ്കിലും കിട്ടും.” ഞാൻ പറഞ്ഞത് കേട്ട് അവർ അന്തിച്ചു നിന്നു.

ചിരിച്ചുകൊണ്ട് ഞാൻ പിന്നെയും മറ്റേ ടീമിന് വിളിച്ച് സംസാരിച്ചിട്ട് വച്ചു.

“അവർ എന്താ പറഞ്ഞത്..?” കാര്യം അറിയാൻ മിനി തുടക്കം കൂട്ടി.

“അവർ സ്ഥലം

💬 Comments

View all comments