0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ചെന്ന് കണ്ട്, പരിസരം ഒക്കെ പഠിച്ച് മനസ്സിലാക്കി, പിന്നെ മണ്ണിന്റെ സാമ്പിൾ എടുത്ത് ടെസ്റ്റ് ചെയ്തിട്ട് കറക്റ്റ് വില പറയാമെന്നാ എന്നെ അറിയിച്ചത്.”

“അതിന് എത്ര ദിവസം വേണ്ടിവരും...?” അഭിനവ് ചോദിച്ചു.

“20, 25 ദിവസം എടുക്കും.” ഞാൻ പറഞ്ഞു. “എന്തായാലും ഞാൻ പറഞ്ഞ ആ വില കിട്ടുമെന്ന് തന്നെ കൂട്ടിക്കൊ.” ഞാൻ ഉറപ്പിച്ച് പറഞ്ഞതും അവര്‍ക്ക് സന്തോഷമായി.

“പക്ഷേ ചേട്ടാ, അപ്പോ നാളത്തെ ഇടപാട് എങ്ങനെ നടത്തും..?” ഷാഹിദ ആശങ്കയോടെ ചോദിച്ചു.

“അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട... നാളത്തെ ഇടപാടിന്റെ ചെക്ക് ഞാൻ കൊടുത്തോളാം.”

“അത് വേണോ ബ്രോ...?” അഭിനവ് മടിച്ചു മടിച്ച് ചോദിച്ചു. “ഒരു മാസം കൊണ്ട്‌ ഞങ്ങൾക്ക് കിട്ടേണ്ട ഇരുപത് ലക്ഷവും, ബ്രോ ഏര്‍പ്പാടാക്കിയ ആ ടീം സ്ഥലം വാങ്ങിച്ച് കാശും തരും. അപ്പോ പിന്നെ എല്ലാ കാശും കിട്ടിയിട്ട് ഒരു മാസം കഴിഞ്ഞ് ഈ ഇടപാട് ചെയ്യുന്നതല്ലേ നല്ലത്..?”

അവന്‍ ചോദിച്ചതും ഞാൻ അവനെ തറപ്പിച്ചു നോക്കി.

“ബിസിനസ്സ് ലോകത്ത് ആദ്യത്തെ പടി എടുത്തു വച്ച നിങ്ങള്‍ക്ക് ആദ്യത്തെ പാഠം ഞാൻ പറഞ്ഞു തരാം..” നല്ല സീരിയസ്സായി ഞാൻ പറഞ്ഞതും എല്ലാ മുഖത്തും ആശങ്ക നിറഞ്ഞു.

ദേഷ്യപ്പെടല്ലേ എന്ന് പറയുന്ന പോലെ ഡാലിയ പെട്ടന്ന് എന്റെ കൈയിൽ മുറുകെ പിടിച്ചു.

“ഒരിക്കലും ഒരു കാര്യവും പിന്നത്തേക്ക് മാറ്റി വയ്ക്കരുത്. പ്രത്യേകിച്ച് ഇടപാട് ചെയ്യുമ്പോ, അങ്ങനെ മാറ്റി വച്ചാൽ അത് ചിലപ്പോ നിങ്ങള്‍ക്ക് നഷ്ടമായി പോകും. അതുകൊണ്ട്‌ സാഹചര്യം അനുകൂലമായി വരുമ്പോ അതിനെ അപ്പോ തന്നെ സാധിച്ചെടുക്കണം.” ഞാൻ ഓരോ മുഖത്തും മാറിമാറി നോക്കി

💬 Comments

View all comments