Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
സീരിയസ്സായി പറഞ്ഞു.
ഉടനെ അവരൊക്കെ അസ്വസ്ഥതയോടെ തലയാട്ടി.
“പിന്നെ, ആവശ്യം ഉണ്ടായിട്ട് പോലും എന്റെ സഹായം നിഷേധിച്ച ആര്‍ക്കും ഞാൻ രണ്ടാമത്തെ അവസരം കൊടുത്തിട്ടില്ല. കൊടുക്കുകയുമില്ല. പക്ഷേ ഇങ്ങനെയുള്ള കാര്യത്തിൽ എന്റെ സ്വഭാവം നിങ്ങള്‍ക്ക് അറിയാത്തത് കൊണ്ട് ഒരവസരം കൂടി നിങ്ങള്‍ക്ക് ഞാൻ തരാം... ഇപ്പൊ നിങ്ങള്‍ക്ക് ആവശ്യം ഉണ്ടായിട്ടും നിങ്ങള്‍ക്ക് ഈ കാശ് വേണ്ടെങ്കിൽ പിന്നീട് ഒരിക്കലും കാശിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ സഹായിക്കില്ല. അതുകൊണ്ട് ഈ ഇടപാടിന്റെ കാര്യത്തിൽ നിങ്ങള്‍ക്ക് ഈ കാശു വേണോ വേണ്ടയോ എന്ന് നല്ലോണം ആലോചിച്ച ശേഷം മാത്രം മറുപടി പറയുന്നതാവും നല്ലത്.”
അതുകേട്ട് അവരൊക്കെ വിരണ്ടു പോയി. എന്റെ മറ്റൊരു മുഖം കണ്ടത് പോലെ ഡാലിയ മിഴിച്ചെന്നെ നോക്കിയിരുന്നു.
“നാളെ ബ്രോ തന്നെ ചെക്ക് കൊടുത്തേക്ക് ബ്രോ. ഞങ്ങൾ വേഗം തന്നെ ആ തുക തിരികെ തന്നേക്കാം.” അന്‍സാര്‍ വെപ്രാളത്തിൽ പറഞ്ഞു. ഉടനെ മറ്റുള്ളവരും സമ്മതത്തോടെ തലയാട്ടി.
“ഓക്കെ. നാളെ ഞാൻ തന്നെ കൊടുക്കാം.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “പിന്നെ ഈ കാശ് നിങ്ങൾ ഉടനെ ഒന്നും തരേണ്ട... അതും എനിക്ക് ഒറ്റ തവണയായിട്ട് തിരികെ തരേണ്ട കാര്യമില്ല.” ഞാൻ പറഞ്ഞു. അപ്പോ അവരൊക്കെ ഒന്നും മനസ്സിലാവാതെ എന്നെ മിഴിച്ചു നോക്കി.
“പിന്നേ ബ്രോയ്ക്ക് ഈ കാശ് എങ്ങനേയാ വേണ്ടത്...?” രാഹുല്‍ ചോദിച്ചു.
“നിങ്ങൾ ആഭരണം വില്‍ക്കാനും, ലോൺ എടുക്കാനും, മറ്റുള്ളവരോട് ചെന്ന് പലിശയ്ക്ക് എടുക്കുകയും വേണ്ട. അതിന് പകരമായി ഞാൻ തരുന്ന കാശ് നിങ്ങള്‍ക്ക് ഉപകരിക്കട്ടെ.” ഞാൻ പറഞ്ഞു.
ഉടനെ അവരൊക്കെ അസ്വസ്ഥതയോടെ പരസ്പരം ഒന്ന് നോക്കി.
💬 Comments
View all comments