Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
“അപ്പോ ഈ കാശ് ഞങ്ങൾ എങ്ങനെയാ തിരികെ തരേണ്ടത്..? എപ്പോഴാ ബ്രോയ്ക്ക് തിരികെ വേണ്ടത്..? പലിശ എങ്ങനെ...?” അഭിനവ് ചോദിച്ചു.
“എനിക്ക് പലിശ ഒന്നും വേണ്ട.” ഞാൻ പറഞ്ഞു. “നിങ്ങളുടെ ബിസിനസ്സ് തുടങ്ങിക്കഴിഞ്ഞ് നിങ്ങള്‍ക്ക് ലാഭം വരാൻ തുടങ്ങുമ്പോ, നിങ്ങള്‍ക്ക് കഴിയുന്ന പോലെ ചെറിയച്ചെറിയ തുകയായി മാത്രം മാസാമാസം എനിക്ക് തന്നു തീര്‍ത്താൽ മതി. മാസം എനിക്ക് പതിനായിരം തന്നാല്‍ പോലും എനിക്ക് കുഴപ്പമില്ല. ചില സമയം ബുദ്ധിമുട്ട് ഉണ്ടായാല്‍ ആ മാസം തന്നില്ലെങ്കില്‍ പോലും പ്രശ്നമില്ല. എത്ര സാവകാശം വേണമെങ്കിലും നിങ്ങള്‍ക്ക് എടുക്കാം. എത്ര വർഷങ്ങൾ വേണ്ടിവന്നാലും സാരമില്ല, കുറച്ച് കുറച്ചായി മാത്രം തന്നു തീര്‍ത്താൽ മതി.” എന്റെ തീരുമാനം ഞാൻ അവര്‍ക്ക് വ്യക്തമാക്കി.
അപ്പോ അവർ പിന്നെയും പരസ്പരം നോക്കി എന്തു മറുപടി പറയണമെന്ന് അറിയാത്ത പോലെ നിന്നു.
“ചേട്ടൻ പറഞ്ഞത് നല്ല കാര്യമാണ്.” ഡാലിയ പെട്ടന്ന് അവരോട് പറഞ്ഞു. “വെറുതെ പലിശയ്ക്കും ലോണും എടുത്ത് തുടക്കം തന്നെ കടബാധ്യത കേറ്റി വയ്ക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് കഴിയുന്ന പോലെ മാത്രം കുറച്ച് കുറച്ചായി ചേട്ടന് തിരികെ കൊടുത്താൽ മതി. സഹായം കിട്ടുമ്പോ അതിനെ വേണ്ടെന്ന് വയ്ക്കുന്നത് മണ്ടത്തരമാണ്.”
ഉടനെ അവരുടെ മുഖത്ത് ആശ്വാസവും സന്തോഷവും നിറഞ്ഞു.
“വളരെ നന്ദി ബ്രോ. ഇത്ര വലിയ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല.” ഫ്രാന്‍സിസ് പറഞ്ഞു.
“നിങ്ങളൊക്കെ എന്റെ നല്ല ഫ്രണ്ട്സാണ്. നിങ്ങളെയൊക്കെ എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ട് എന്നെക്കൊണ്ട് കഴിയുന്ന എന്തു സഹായവും നിങ്ങൾ നിരസിക്കും വരെ ഞാൻ ചെയ്യും. അതിൽ നന്ദി ഒന്നും പറയേണ്ട.” ഞാൻ പറഞ്ഞു.
💬 Comments
View all comments