0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ചേട്ടനെ കണ്ടതും നല്ലോരു കൂട്ടുകാരനെ പോലെയാണ് സംസാരിച്ചതും, സ്വീകരിച്ചതും, പിന്നെ ബഹുമാനവും കൊടുത്തത്. ചേട്ടനും അതുപോലെ തന്നെ അവരോട് തിരിച്ചും ബഹുമാനം കാണിച്ചു. അവരൊക്കെ ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ തന്നെ ചെയ്തു തരികയും ചെയ്തത് കണ്ട് ഞങ്ങൾ എല്ലാവരും ശെരിക്കും ആശ്ചര്യപ്പെട്ടു പോയി.

മീനാക്ഷിയും സാവിത്രിയും പൂര്‍ണ്ണിമയും പോലും, ചേട്ടന് എല്ലാവരുടെ മേലും എത്രമാത്രം സ്വാധീനം ഉണ്ടെന്ന് കണ്ടു മനസ്സിലാക്കി ഭ്രമിച്ചു നില്‍ക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടതാണ്.

“എല്ലാ കാര്യങ്ങളും ഇത്ര സ്മൂത്തായി നടക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല..!!” മീനാക്ഷി ബഹുമാനത്തോടെ ചേട്ടനോട് പറഞ്ഞു.

“അതും മൂന്ന്‌ നാല്‌ ദിവസങ്ങൾ വേണ്ടിവരുന്ന കാര്യങ്ങൾ ഒക്കെ വെറും മണിക്കൂറുകൾ കൊണ്ട്‌ കംപ്ലീറ്റായി കഴിയുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല.” പൂര്‍ണ്ണിമ ആശ്ചര്യത്തോടെ പറഞ്ഞു.

“റൂബിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചെങ്കിലും ഇത്ര വലിയ ആളാണെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല. പിന്നെ അതിന്റെ അഹങ്കാരം ഒന്നും ഇല്ലാത്തത് കാണുമ്പോ അതിശയം തോന്നുന്നു.” സാവിത്രി പുഞ്ചിരിയോടെ പറഞ്ഞു.

“നമ്മുടെ റൂബി ചേട്ടൻ സാധാരണ ആളൊന്നുമല്ല...” ഗായത്രി എന്റെ ചെവിയില്‍ അഭിമാനത്തോടെ പറഞ്ഞു. എനിക്കും ശെരിക്കും അഭിമാനം തോന്നി.

ഒടുവില്‍ ചേട്ടൻ അവര്‍ക്ക് മൂന്ന്‌ ചെക്ക് കൊടുത്തതും അവർ എല്ലാ ഡോക്യുമെൻസും അടങ്ങിയ പെട്ടി ചേട്ടനെ ഏല്പിച്ചു. ചേട്ടൻ അതിനെ അടുത്തിരുന്ന അന്‍സാര്‍  ചേട്ടനെ ഏല്പിച്ചു.

“എല്ലാം നിങ്ങൾ നാലുപേരുടെ പേരിലാണ് ഉള്ളത്. ഈ നിമിഷം മുതല്‍ നിങ്ങളും ബിസിനസ്സ് സാമ്രാജ്യത്തേക്ക് ചുവട് വച്ചു കഴിഞ്ഞു. ഇനിയുള്ള ചുവടുകൾ ഇടറാതെ നല്ല ആഴത്തില്‍ പതിച്ചു തന്നെ നടക്കണം.” പുഞ്ചിരിയോടെ ചേട്ടൻ അവർ എട്ടു

💬 Comments

View all comments