0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.2K

അന്നേരം ചേട്ടന്റെ മൊബൈൽ റിംഗ് ആയി.

“ഇത് അവള്‍ തന്നെയാവും...!!” ഞാൻ ചിരിയോടെ പറഞ്ഞു.

ഞാനും ചേട്ടനും അവളോട് പറയാതെയും, അവളെ നേരിട്ട് കാണാതെയും നാട്ടിലേക്ക് പോയെന്നും പറഞ്ഞ്‌ അല്ലി ചേട്ടനെ ആയിരം പ്രാവശ്യമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കോൾ ചെയ്ത് പരാതി പറഞ്ഞു കഴിഞ്ഞു.

അവളുടെ സങ്കടം പറച്ചിലും പരാതി പറച്ചിലും ആലോചിച്ച് എനിക്ക് ചെറിയ സങ്കടം വന്നെങ്കിലും, ചിരിയും ഒപ്പം വന്നു. ഞാൻ ചിരിയോടെ ചേട്ടനെ നോക്കി.

ചേട്ടന്റെ കണ്ണിലും പെട്ടന്ന് വാത്സല്യം നിറഞ്ഞു. ചേട്ടൻ മൊബൈൽ എടുത്തു നോക്കി.

“ആ ചിത്രശലഭം തന്നേ..”  പുഞ്ചിരിയോടെ എന്നെ നോക്കി പറഞ്ഞിട്ട് ചേട്ടൻ  കോൾ എടുത്തു.

“റൂബി അണ്ണാ...!!” വെപ്രാളം പിടിച്ച് അല്ലി വിളിച്ചു കൂവി.

ചേട്ടന്റെ മൊബൈൽ വണ്ടിയുടെ ബ്ലൂ ടൂത്തിൽ കണക്റ്റ് ആയിരുന്നത് കൊണ്ട്‌ വണ്ടിയുടെ സ്പീക്കറിൽ  അല്ലിയുടെ ശബ്ദം നല്ല ബാസിൽ മുഴങ്ങി. അവൾടെ ശബ്ദത്തില്‍ ചേട്ടനോടുള്ള സ്നേഹവും വാത്സല്യവും, പിന്നെ പരാതിയും നിറഞ്ഞ് നിന്നിരുന്നത് ശെരിക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു.

ചേട്ടനോട് ഇനിയും എന്തൊക്കെയോ പരാതി പറയാനുള്ളത് പോലെയും വേറെയും എന്തൊക്കെയോ ചോദിക്കാനും പറയാനുള്ളത് പോലത്തെ ധൃതിയും അവളുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.

“അണ്ണാ... നീങ്ക എല്ലാരും 5 മണിക്ക് ഇങ്ക വന്ത് സേരുവീങ്ക താന...?” അല്ലി വെപ്രാളം പിടിച്ചു ചോദിച്ചത്‌ കേട്ട് ഞാൻ ചിരിച്ചു.

“ഡാലി അക്കാ....!!” ഞാൻ ചിരിക്കുന്നത് കേട്ട് അല്ലി വിളിച്ചു കൂവി.

“എടി ചിത്രശലഭമേ.... നിനക്ക് ഉറക്കമൊന്നുമില്ലേ..?” വാത്സല്യപൂർവം ചോദിച്ചു കൊണ്ട്‌ ചേട്ടനും ചിരിച്ചു.

“പ്ലീസ്, സൊല്ലുങ്ക അണ്ണാ...” സ്വന്തം അച്ഛനോട് കുഞ്ഞുങ്ങള്‍ കൊഞ്ചലോടെ കെഞ്ചി സംസാരിക്കും പോലെ

💬 Comments

View all comments