0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

കൊണ്ടാണെങ്കിലും നി ഞങ്ങളുടെ ബെസ്റ്റിയായി മാറി കഴിഞ്ഞു. അപ്പോ പിന്നെ ഞങ്ങൾ എങ്ങനെ കാശ് മേടിക്കും...?” അന്‍സാര്‍ ചോദിച്ചു.

“അപ്പോ പിന്നെ ഞാൻ നിങ്ങളോട് വാടക മേടിക്കുന്നത് എങ്ങനെ ശരിയാവും...? നിങ്ങളോട് വാടക വാങ്ങിച്ചാൽ ഞാൻ എന്നെ സ്വയം അപമാനിക്കുന്നത് പോലെയാവും.” ഞാൻ പറഞ്ഞത് കേട്ട് അവർ എട്ടുപേരും മിഴിച്ചിരുന്നു.

ഉടനെ ഡാലിയയും അരുളും അല്ലിയും ചിരിച്ചു.

“ശെരിയാ... ഞങ്ങൾ അങ്ങനെ ഒന്നും ആലോചിച്ചില്ല. ഞങ്ങൾ കാരണം ചേട്ടന് നഷ്ട്ടമൊന്നും വരരുതെന്ന് മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളു..” ഗായത്രി പുഞ്ചിരിയോടെ പറഞ്ഞു.

“അതൊന്നും ചിന്തിച്ച് നിങ്ങൾ വിഷമിക്കേണ്ട. രണ്ട് കോട്ടേജ് എന്നല്ല, നാല് കോട്ടേജ് നിങ്ങള്‍ക്ക് തന്നാലും അതിനെ നഷ്ടമായി ഞാൻ കാണില്ല.”

“എന്നാലും ബ്രോ...!!” രാഹുല്‍ തല ചൊറിഞ്ഞു.

“എന്റെ രാഹുലേ... ഓരോ പ്രാവശ്യവും എട്ടക്ക സംഖ്യയാണ്  ടാക്സായി ഞാൻ അടയ്ക്കുന്നത്. അപ്പോ എന്റെ വരുമാനം എന്താണെന്ന് കുറച്ചെങ്കിലും നിങ്ങള്‍ക്ക് ഊഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. അതുകൊണ്ട്‌ നിങ്ങൾ കാരണം എനിക്ക് നഷ്ട്ടം വരുമെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്.” ക്ഷമ നശിച്ച് അല്‍പ്പം കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു.

“എട്ടക്ക സംഖ്യയോ...!!” രാഹുല്‍ വായ് പൊളിച്ചു. “അപ്പോ കോടികളാണോ ടാക്സായി ബ്രോ കളയുന്നത്...?!!” അവന്‍ വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു.

ഞാൻ ടാക്സ് അടയ്ക്കുന്ന സംഖ്യ കേട്ട് രാഹുല്‍ മാത്രമല്ല, ഡാലിയ ഉള്‍പ്പെടെയുള്ള എല്ലാവരും ഞെട്ടി. അല്ലി പോലും അന്തിച്ചു നിന്നു. പക്ഷേ എന്റെ ബിസിനസ്സ് കുറിച്ചുള്ള ചില ഡീറ്റയിൽസ് അറിയാവുന്നത് കൊണ്ട്‌ അരുള്‍ മാത്രം പുഞ്ചിരിയോടെ എല്ലാവരെയും നോക്കി നിന്നു.

“ഞാൻ നികുതി അടയ്ക്കുന്നതിനെ വെറുതെ കളയുന്നു എന്ന്

💬 Comments

View all comments