0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

തലയാട്ടി.

“പിന്നേ, ഫാക്ടറി കുറിച്ച് എന്തെങ്കിലും വിവരം....?” അഭിനവ് ചോദിച്ചു.

“ഞാൻ ഏല്‍പ്പിച്ച വ്യക്തി ഇന്നലെ ആ സ്ത്രീകളെ നേരിട്ട് കണ്ടു സംസാരിച്ചായിരുന്നു, കാര്യങ്ങൾ കേട്ടു കഴിഞ്ഞിട്ട് അവര്‍ എന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിട്ട് എന്റെ കുറെ ഡീറ്റയിൽസും ചോദിച്ചു മനസ്സിലാക്കിയ ശേഷം അവരുടെ മറുപടി ഇന്നു പറയാമെന്ന് പറഞ്ഞു പോലും. ഇന്ന്‌ ഉച്ച കഴിഞ്ഞ് അവർ ആ വ്യക്തിക്ക് കോൾ ചെയ്തിട്ട് അവർ തമ്മില്‍ കൂടിയാലോചിച്ച ശേഷം എനിക്ക് കോൾ ചെയ്ത് അവരുടെ തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി എനിക്ക് വിവരം കിട്ടി. അവർ നാളെ എനിക്ക്  വിളിക്കുമെന്ന് തോനുന്നു. എന്തായാലും നമുക്ക് നോക്കാം.” എനിക്ക് വിവരം കിട്ടിയ കാര്യങ്ങൾ അവരോട് ഞാൻ വ്യക്തമാക്കി.

“പിന്നേ ചേട്ടാ...!!” അശ്വതി എന്നെ വിളിച്ചു. ഞാൻ അവളെ നോക്കിയതും അവള്‍ പറഞ്ഞു, “ഞങ്ങൾക്ക് താമസിക്കാന്‍ തന്ന കോട്ടേജിന് വാടക വേണ്ടെന്ന് ചേട്ടൻ പറഞ്ഞതായി ഡാലി പറഞ്ഞു. പക്ഷേ ഞങ്ങൾ വാടക തരാതെ താമസിക്കുന്നത് മോശമല്ലേ...?” അസ്വസ്ഥതയോടെ അവള്‍ ചോദിച്ചു.

“നിങ്ങളുടെ സ്ഥാനത്ത് ഞാനോ ഡാലിയയോ ആയിരുന്നെങ്കില്‍ നിങ്ങൾ എന്തു ചെയ്യുമായിരുന്നു...?” ഞാൻ അവർ എട്ടു പേരുടെ കണ്ണിലും മാറിമാറി നോക്കി ചോദിച്ചു. “ഞങ്ങളോട് വാടക ചോദിക്കുമായിരുന്നോ...?”

“അതെങ്ങനെ ഞങ്ങൾ ചോദിക്കും...” അഭിനവ് ധൃതിയില്‍ പറഞ്ഞു. ഉടനെ മറ്റുള്ളവരും അവനെ അനുകൂലിച്ച് തലയാട്ടി.

“എന്തുകൊണ്ട്‌ വാടക ചോദിക്കില്ല...?” ഞാൻ അവരോട് ചോദിച്ചു.

“ചേട്ടൻ ഞങ്ങൾക്ക് സ്വന്തം ചേട്ടനെ പോലെയല്ലേ..., ഡാലിയ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ...!! പിന്നെ എങ്ങനെ ഞങ്ങൾ ചോദിക്കും.” ഗായത്രി പറഞ്ഞു.

“നമ്മൾ ബ്രോസ് അല്ലേ...! കുറഞ്ഞ സമയം

💬 Comments

View all comments