0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

വളയ്ക്കാൻ ശ്രമിക്കരുത് എന്ന് അറിയിക്കും പോലെയാണ് ഡാലിയ മിനിയെ നോക്കിയത്.

“ആഹാ.... നിങ്ങൾ തമ്മില്‍ എന്തോ ഉണ്ടല്ലോ...?!” പെട്ടന്ന് അസൂയ മറച്ചു കൊണ്ട്‌ മിനി കളിയാക്കി.

അല്ലി പെട്ടന്ന് സന്തോഷത്തോടെ ഡാലിയക്ക് കണ്ണ് ചിമ്മി കാണിച്ചിട്ട് ചിരിച്ചു. അരുളും സന്തോഷത്തോടെ ഞങ്ങളെ നോക്കി.

“ഞങ്ങൾ തമ്മില്‍ എന്തൊക്കെയോ ഉണ്ടെന്നത് ശെരിയാണ്..” ഞാൻ പറഞ്ഞിട്ട് ഡാലിയയുടെ ഇടുപ്പിൽ പതിയെ പിടിച്ച് അവളെ ഇക്കിളിപ്പെടുത്തി.

ഉടനെ ഡാലിയ ചിരിച്ചുകൊണ്ട് എന്റെ തുടയിൽ നുള്ളീട്ട് എന്റെ മടിയില്‍ നിന്നും എഴുനേറ്റ് എന്റെ അടുത്തായി എന്നോട് ചേര്‍ന്നിരുന്നു.

“ചേട്ടൻ മറ്റേ പുള്ളിയെ വിളിച്ച് സംസാരിച്ചായിരുന്നോ...?” ഞങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉയരും മുമ്പ്‌ ഡാലിയ പെട്ടന്ന് ചോദിച്ചു.

“അതേ... ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ച് കാര്യങ്ങൾ ഏര്‍പ്പാടാക്കി കഴിഞ്ഞു. നാളെ മുതൽ നിങ്ങളുടെ കോഴ്സ് തുടങ്ങും. ഡെയ്ലി നാല്‌ മണിക്കൂര്‍ വച്ച് ഒരു മാസം ഉണ്ടാവും. എട്ട് മുതൽ പന്ത്രണ്ടു മണി വരെ.” അത്രയും പറഞ്ഞിട്ട് ഞാൻ അവര്‍ക്ക് ഒരു ബിസിനസ്സ് കാർഡ് കൊടുത്തു.

“ഫീസിന്റെ കാര്യം...” ഫ്രാന്‍സിസ് ചോദിച്ചു.

“സാധാരണ ഫീസിന്റെ പകുതി മാത്രം കൊടുത്താൽ മതി.” ഞാൻ പറഞ്ഞു.

“അത് എത്രയാ...?” അഭിനവ് തിരക്കി.

“ആ ബിസിനസ്സ് കാര്‍ഡിലുള്ള നമ്പറിൽ രാവിലെ വിളിച്ചാല്‍ മതി. എല്ലാ വിവരങ്ങളും പുള്ളി തന്നെ നിങ്ങളോട് പറയും.” ഞാൻ പറഞ്ഞു. “രാവിലെ ഏഴു മണിക്ക് അയാളെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്. മറക്കാതെ വിളിക്കണം. കാര്യങ്ങൾ അയാള്‍ പറയും. കോഴ്സ് നടക്കുന്ന ലൊക്കേഷനും അയാള്‍ അയച്ചു തരും.”

“ബ്രോ പറഞ്ഞത് പോലെ തന്നെ ചെയ്യാം.” അന്‍സാര്‍ പറഞ്ഞതും മറ്റുള്ളവരും

💬 Comments

View all comments