0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

അപ്പോ ദേ ഡാലി ഒറ്റക്ക് ഹാളില്‍ ഇരിക്കുന്നു. ചേട്ടൻ മുങ്ങിയ കാര്യം അപ്പഴാ ഡാലിയ പറഞ്ഞത്.” ഷാഹിദ ചിരിയോടെ പറഞ്ഞു.

ഞാൻ ഡാലിയയെ ഒന്ന് നോക്കി. പക്ഷെ അവള്‍ ദേഷ്യത്തില്‍ എന്നെ മൈന്റ് ചെയ്യാതെ ഇരുന്നു.

“ഒന്‍പത് കഴിഞ്ഞു, ചേട്ടൻ എന്താ ഇത്രയും വൈകിയത്...?” ഗായത്രി ചോദിച്ചു.

“ഞങ്ങളുടെ കോഴ്സിന്റെ കാര്യത്തെ കുറിച്ച് മറ്റേ പുള്ളിയോട് സംസാരിച്ചായിരുന്നോ..?” രാഹുല്‍ ചോദിച്ചു.

“ടീ ഫാക്ടറിയുടെ കാര്യത്തിൽ എന്തെങ്കിലും അപ്ഡേറ്റ് കിട്ടിയോ, ബ്രോ...?” അന്‍സാര്‍ തിരക്കി.

“എല്ലാം പറയാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഡാലിയ ഇരിക്കുന്ന ഡബിള്‍ കുഷൻ ചെയറിൽ ചെന്ന് ഇരിക്കാൻ നോക്കിയതും ഡാലിയ മുഖം വീർപ്പിച്ചു കൊണ്ട്‌ എനിക്ക് സ്ഥലം തരാതെ അവളുടെ കാല്‍ മുകളില്‍ എടുത്തു വച്ചു.

“നിന്റെ ഈ വേല ഒന്നും നടക്കില്ലടി പെണ്ണേ..!!” പറഞ്ഞു കൊണ്ട്‌ ഞാൻ അവളെ കോരിയെടുത്തു. അപ്പോ ഡാലിയ ചിരിച്ചുകൊണ്ട് ചിണുങ്ങി.

അവളെ എന്നോട് ചേർത്തു പിടിച്ചു കൊണ്ട്‌ ഞാൻ ആ ചെയറിൽ ഇരുന്ന ശേഷം അവളെ എന്റെ അടുത്ത് ചെയറിൽ ഇരുത്താതെ, അവളെ എന്റെ മടിയിലാണ് ഇരുത്തിയത്.

“ചേട്ടാ....”പെട്ടന്ന് ഡാലിയയുടെ മുഖം നാണത്തിൽ ചുവന്നു തുടുത്തു. അവളുടെ ദേഷ്യവും പിണക്കവും ഉടനെ അലിഞ്ഞു പോയി.

എല്ലാവർക്കും മുന്നില്‍ വച്ച് അവളെ എന്റെ മടിയില്‍ ഇരുത്തിയത് കൊണ്ട്‌ അവള്‍ക്ക് നാണം വന്നെങ്കിലും ഞാൻ അങ്ങനെ ചെയ്തത് അവള്‍ക്ക് ഇഷ്ട്ടപ്പെട്ട പോലെ അവള്‍ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട്‌ അവള്‍ അഹങ്കാരത്തോടെ മിനിയെ നോക്കി.

അവളുടെ ആ നോട്ടത്തില്‍ താക്കീത് ഉണ്ടായിരുന്നു. ഞാൻ ഡാലിയക്ക് സ്വന്തം എന്നത് പോലെയും, മേലാൽ എന്നെ

💬 Comments

View all comments