Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
നല്ല വിഷമം തോന്നിയെങ്കിലും എനിക്ക് അവളുടെ അടുത്തേക്ക് ഉടനെ പോകാൻ കഴിയില്ലായിരുന്നു. ഇനിയും കുറച്ചു പ്രധാന കാര്യങ്ങൾ കൂടി ചെയ്യാനും അറേഞ്ച് ചെയ്യാനും ഉണ്ടായിരുന്നു. അത്രയും കഴിഞ്ഞാല്‍ മാത്രമേ എനിക്ക് സമാധാന കിട്ടൂ.
ഒടുവില്‍ എല്ലാം കഴിഞ്ഞ് ഒന്‍പത് മണിക്കാണ് ഞാൻ കോട്ടേജിന് മുന്നില്‍ വണ്ടി കൊണ്ട് നിര്‍ത്തിയത്. അവിടെ അഞ്ച് കാറുകള്‍ കിടപ്പുണ്ടായിരുന്നു. അകത്ത് നിന്നും ഉച്ചത്തിലുള്ള സംസാരവും ചിരിയും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. അല്ലി പോലും ചിരിക്കുന്നു ശബ്ദം കേട്ട് ഞാൻ പുഞ്ചിരിച്ചു.
അപ്പോ ആ ചിത്രശലഭത്തിന്റെ പേടിയൊക്കെ മാറിയോ, അവള്‍ എല്ലാവരുമായി കൂട്ടുകൂടിയിരിക്കുന്നല്ലോ!! എനിക്ക് ശെരിക്കും സന്തോഷമായി.
ഞാൻ അകത്തേക്ക് ചെന്നതും സംസാരവും ചിരിയും എല്ലാം നിന്നു. രാഹുലും മറ്റു ഏഴു പേരുടെ കണ്ണുകളും എന്നെ പുതിയൊരു ബഹുമാനത്തോടും അഭിമാനത്തോടും നോക്കുന്നത് കണ്ടപ്പോ, ഡാലിയ, അല്ലി, അരുളും ചേർന്ന് അവരോട് മുഴുവന്‍ കാര്യങ്ങളും വിശദമാക്കിയെന്ന് മനസ്സിലായി. എന്തായാലും ഇവിടത്തെ പ്രശ്നങ്ങൾ എല്ലാം അവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
“അങ്കിള്‍..!!” പെട്ടന്ന് കുട്ടികൾ അഞ്ചും ചിരിച്ചു കൊണ്ട് ഓടി എന്റെ അടുത്തേക്ക് വന്നതും കൈയിൽ പിടിച്ചിരുന്ന ബേക്കറി ഐറ്റംസും ഫ്രൂട്ട്സ് ഉണ്ടായിരുന്ന കവറും എല്ലാം ഞാൻ അവര്‍ക്ക് കൊടുത്തു.
“നിങ്ങൾ ഉറങ്ങിക്കാണുമെന്ന് കരുതിയതാ.. പക്ഷേ ഇപ്പൊ സന്തോഷമായി.” ചിരിച്ചുകൊണ്ട് കുട്ടികളോട് ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് വേണ്ടതൊക്കെ എടുത്ത് കഴിക്കു..” അവരോട് പറഞ്ഞതും അവർ അഞ്ചു പേരും ചിരിച്ചു കൊണ്ട് റൂമിലേക്ക് ഓടി.
“എന്റെ ബ്രോ, ഇന്ന് ഫുൾ റെസ്റ്റാണെന്ന് പറഞ്ഞിട്ട് ബ്രോ മുങ്ങി, അല്ലേ..!!” ഫ്രാന്‍സിസ് ചിരിച്ചു.
“രാവിലെ ഒന്‍പത് മണിക്കേ ഞങ്ങൾ ഇങ്ങോട്ട് വന്നു.
💬 Comments
View all comments