0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

പറയേണ്ടിവരും. എന്റെ മാത്രമല്ല, പലരുടെയും..!!

പെട്ടന്ന് ഡെയ്സിയുടെ ക്രൂരമായി വലിച്ചുകീറപ്പെട്ട വയറും... ശേഷം പേരിന് തുന്നിക്കെട്ടിയ പാടുകളും എന്റെ മനസ്സിൽ തെളിഞ്ഞു.

“ഇല്ല, അങ്ങനെയുള്ള ക്രൂരതകൾക്ക് ഇരയായി കൊല്ലപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കില്ല. ഞാൻ അംഗീകരിക്കില്ല.” എന്റെ വണ്ടിക്കകത്ത് ഇരുന്നുകൊണ്ട് ഞാൻ ദേഷ്യവും സങ്കടവും കാരണം അലറി.

പെട്ടന്ന് ആ ചിന്തകളെ ഞാൻ മനസ്സിൽ നിന്നും മായിച്ച് കളഞ്ഞു. കുഞ്ഞിന്‌ ജന്മം കൊടുക്കുന്ന സമയത്ത് ഡെയ്സി മരിച്ചു... അങ്ങനെ വിശ്വസിക്കാൻ എന്റെ മനസ്സിനെ ഞാൻ പിന്നെയും പിന്നെയും പഠിപ്പിച്ച് എന്റെ വേദന ഞാൻ അടക്കി.

ഒടുവില്‍ പഴയ കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ തിരക്ക് പിടിച്ച് ബിസിനസ്സ് കാര്യങ്ങൾ ഓരോന്നായി ഞാൻ ചെയ്തു തീര്‍ക്കുന്ന തിരക്കില്‍ ഏര്‍പ്പെട്ടു.

ബിസിനസ്സ് കാര്യങ്ങൾ കഴിഞ്ഞ് എന്റെ ഡോജോസ് ഓരോന്നായി ഞാൻ സന്ദര്‍ശിച്ചു. വൈകിട്ട്  മാസ്റ്റേഴ്സുമായുള്ള മീറ്റിംഗ് കഴിഞ്ഞ് ഞാൻ വണ്ടിയില്‍ കേറിയ സമയം ഡാലിയ എനിക്ക് കോൾ ചെയ്തു.

ഈശ്വരാ..... ഡാലിയ തീര്‍ച്ചയായും ദേഷ്യത്തില്‍ ആയിരിക്കും, എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അധികനേരം എന്നില്‍ നിന്ന് അകന്നുമാറി നില്‍ക്കുന്നത് അവള്‍ക്ക് ഇഷ്ട്ടമില്ലാത്ത കാര്യമായി മാറിയിരിക്കുന്നത് ഞാനും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഞാൻ അവളെ വിട്ട് അല്‍പ്പനേരം മാറിയാല്‍ പോലും അവള്‍ക്ക് ഇത്രമാത്രം പിടിവാശിയും ദേഷ്യവും പിണക്കവും അവള്‍ എന്നോട് പ്രകടിപ്പിക്കുന്നത്.

ഞാൻ വേഗം കോൾ എടുത്തു.

“ഡാലി—”

“മിണ്ടണ്ട എന്നോട്.” നല്ല ദേഷ്യത്തില്‍ ഡാലിയ പറഞ്ഞിട്ട് കോൾ കട്ടാക്കി.

എനിക്ക് ചിരിയും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവള്‍ക്ക് തിരികെ കോൾ ചെയ്തു. പക്ഷേ എത്ര തവണ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും അവള്‍ പ്രതികരിച്ചില്ല.

💬 Comments

View all comments