0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

ഒന്നും വെറുതെ തള്ളിക്കളയാൻ കഴിയില്ല. എന്തോ പൊട്ടിത്തെറി സംഭവിക്കാന്‍ പോകുന്നു എന്ന് സുമ ചേച്ചിക്ക് തോന്നിയെങ്കിൽ തീർച്ചയായും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് എന്നതിൽ സംശയമില്ല.

അങ്ങനെയാണെങ്കില്‍ ഇന്നുതന്നെ കുറെ കാര്യങ്ങൾ കൂടി ചെയ്യണമെന്ന് എന്റെ ലിസ്റ്റിൽ ഞാൻ ചേര്‍ത്തു.

“മാണിക്കവും കൂട്ടരും ഏതു വണ്ടിയിലാണ് ഓടി കേറിയത്...?” സാമുവേല്‍ അണ്ണൻ ചോദിച്ചു.

“നിന്റെ സ്വാഭാവം വച്ച് നോക്കുമ്പോ അവരുടെ വണ്ടി നമ്പര്‍ നി തീര്‍ച്ചയായും നോട് ചെയ്തിട്ടുണ്ടാവും.” സുമ ചേച്ചി പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വേഗം മേശപ്പുറത്തു നിന്നും അവരുടെ നോട്ട് ബുക്കും പേനയും എടുത്തു കൊണ്ട്‌ പ്രതീക്ഷയുടെ എന്റെ കണ്ണില്‍ നോക്കി നിന്നു.

പുഞ്ചിരിയോടെ ഞാൻ മാണിക്കവും കൂട്ടരുടെയും ലോറി നമ്പറുകൾ സുമ ചേച്ചിക്ക് പറഞ്ഞു കൊടുത്തതും അവർ എഴുതിയെടുത്തു. അതുകഴിഞ്ഞ്‌ ഞാൻ ചില കാര്യങ്ങളും ആവശ്യങ്ങളും ഒക്കെ അവർ രണ്ടുപേരോടും പറഞ്ഞു. ശേഷം ഞങ്ങൾ മൂന്നുപേരും ഒരുപാട്‌ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.

നാല്‌ മണിക്കൂര്‍ കഴിഞ്ഞ് ഞാൻ അവിടേ നിന്നിറങ്ങി.

ഇനി എന്റെ ബിസിനസ്സ് കാര്യങ്ങൾ ചിലതൊക്കെ ചെയ്തു തീർക്കാനുണ്ട്. കൂടാതെ ഇന്ന്‌ എന്റെ ഡോജോകളിൽ പോയി ട്രെയിനിങ് കൊടുക്കാനും ഞാൻ തീരുമാനിച്ചു. ട്രെയിനിങ് കഴിഞ്ഞ് എല്ലാ മാസ്റ്റേഴ്സ്നേയും വിളിച്ച് അത്യാവശ്യമായി ചില കാര്യങ്ങൾ ചർച്ച ചെയ്യാനുമുണ്ട്. അതും കഴിഞ്ഞാല്‍ വേറെയും ഒരുപാട്‌ കാര്യങ്ങൾ അറേഞ്ച് ചെയ്യാനുമുണ്ട്.

എന്തായാലും ഇന്നുതന്നെ എല്ലാം ചെയ്യണം. കാരണം, കാര്യങ്ങൾ എല്ലാം വളരെ വേഗത്തിൽ നീങ്ങുകയാണ്... അതുകൊണ്ട്‌ അതിനേക്കാള്‍ വേഗത്തിൽ ഞാൻ നീങ്ങിയില്ലെങ്കിൽ എന്റെ ശവപ്പെട്ടി ഇപ്പോഴേ റെഡിയാക്കാൻ

💬 Comments

View all comments