Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
റൂമിലേക്ക് പോകാൻ തുടങ്ങിയതും സാമുവേല്‍ അണ്ണൻ തടഞ്ഞു.
“വേണ്ട റൂബി. നി എന്ന ചെകുത്താനെ അവർ കണ്ടിട്ടില്ല എങ്കിലും നിന്നെ കുറിച്ച് അവർ കേട്ടിട്ടുണ്ട്.” സാമുവേല്‍ അണ്ണൻ പറഞ്ഞു. “തല്‍കാലം ഡാലിയ നിന്റെ ബന്ധം ആണെന്ന് അവരാരും അറിയാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഡാലിയയും അവളുടെ കൂട്ടുകാരികളും കുടുംബവും എല്ലാം ഇവിടെ തന്നെ ഉള്ള സ്ഥിതിക്ക് അവരെ നീയുമായി കണക്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.”
അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. “പക്ഷേ അവരൊക്കെ എന്റെ കൂടെ ആണെന്ന് കുഞ്ഞമ്മ അറിഞ്ഞു കഴിഞ്ഞു എന്ന് എനിക്ക് ഉറപ്പുണ്ട്.” ഞാൻ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും ഞെട്ടി.
“എങ്ങനെ...?!” സുമ ചോദിച്ചു.
“കോയമ്പത്തൂര്‍ പെട്രോൾ പമ്പിൽ വച്ച് കുഞ്ഞമ്മയുടെ വലതുകൈ ആയിരുന്ന മാണിക്കത്തെ ഞാൻ കണ്ടായിരുന്നു. അവന്റെ കൂടെ വേറെ രണ്ടുപേരും ഉണ്ടായിരുന്നു. ഞാൻ അവരെ കണ്ടില്ല എന്നാണ് അവരുടെ വിശ്വസം. പക്ഷേ അവർ എന്നെയും എന്റെ കൂടെ ഉള്ളവരേയും കാണുക മാത്രമല്ല, ഫോട്ടോ പോലും അവർ എടുക്കുന്നത് ഞാൻ കണ്ടു. ഒടുവില്‍ എന്റെ കണ്ണില്‍ പെടാതിരിക്കാൻ അവർ ഓടിച്ചെന്ന് അവരുടെ വണ്ടിയില്‍ കേറി.” പറഞ്ഞിട്ട് ഞാൻ പിന്നെയും ചിരിച്ചു.... പക്ഷേ എന്റെ ചിരി സന്തോഷത്തില്‍ പിറന്ന ചിരി അല്ലായിരുന്നു, ക്രോധം അടക്കാനുള്ള ശ്രമത്തിലാണ് ഞാൻ ചിരിച്ചത്.
ഉടനെ സുമയും സാമുവേല്‍ അണ്ണനും ആശങ്കയോടെ പരസ്പരം ഒന്ന് നോക്കി.
“എന്തോ പൊട്ടിത്തെറി സംഭവിക്കാന്‍ പോകുന്നു എന്ന് എന്റെ സിക്സ്ത്ത് സെൻസ് പറയുന്നു, റൂബി. നി സൂക്ഷിക്കണം.” സുമ ചേച്ചി വളരെ ഗൗരവത്തോടെ പറഞ്ഞതും എന്റെ മനസ്സിൽ ചെറിയൊരു വല്ലായ്മ തോന്നി.
സുമ ചേച്ചിയുടെ തോന്നലുകളെ
💬 Comments
View all comments