Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
മുഴുവനും ചേട്ടന്റെ മേല്‍ മാത്രമായിരുന്നു.
എനിക്ക് അസൂയ തോന്നിയെങ്കിലും, അല്ലിയും ചേട്ടനും തമ്മിലുള്ള ബന്ധം അറിയാവുന്നത് കൊണ്ട് ആ അസൂയ അധികനേരം നിന്നില്ല.
“റൂബി അണ്ണാ...” ചിരിച്ചുകൊണ്ട് അല്ലി ചേട്ടന്റെ മേല്‍ ചാടി ചേട്ടന്റെ കഴുത്തിൽ കെട്ടിപിടിച്ച് നിലം തൊടാതെ നിന്നതും ചേട്ടനും ചിരിച്ചുകൊണ്ട് അവളെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു.
അപ്പോഴേക്കും എന്റെ കൂട്ടുകാരികളും അവരുടെ ഭർത്താക്കന്മാരും ഞങ്ങളുടെ അടുത്ത് വന്ന് ചേട്ടനും അല്ലിയുടെ സ്നേഹ പ്രകടനം എല്ലാം പുഞ്ചിരിയോടെ നോക്കി നിന്നു. തണുപ്പ് കാരണം അവരും എന്നെപോലെ വിറച്ചു കൊണ്ടാണ് നിന്നത്.
അല്ലി ചേട്ടനോട് പിണങ്ങിയ ശബ്ദത്തില്‍ എന്തൊക്കെയോ പരാതികള്‍ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു. പെണ്ണിന്റെ പിണക്കം ഇതുവരെ മാറിയില്ലേ..!!
“എടി ഡാലി... ആരാടി ഈ സുന്ദരിക്കുട്ടി....?” മിനി അസൂയയോടെ ചോദിച്ചു. “എത്ര ഇന്റിമേറ്റായിട്ടാ അവള്‍ ചേട്ടനോട് ഇടപെടുന്നത്...!!”
“ഇതാണ് അല്ലി.” അത്ര മാത്രം പറഞ്ഞിട്ട് ഞാൻ ചോദ്യ ഭാവത്തില്‍ ചേട്ടനെ സീരിയസ്സായി നോക്കി, ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഇവരോട് പറയണോ വേണ്ടയോ എന്ന് ചോദിക്കും പോലെ.
അവരും എല്ലാം അറിയണം എന്ന പോലെ ചേട്ടനും എനിക്ക് കണ്ണ് ചിമ്മി കാണിച്ചു.
ഇതൊക്കെ എന്റെ കൂട്ടുകാരികളും അവരുടെ ഭർത്താക്ടന്മാരും കാണുന്നുണ്ടായിരുന്നു.
“എന്തൊക്കെയോ പ്രശ്നങ്ങൾ മണക്കുന്നുണ്ടല്ലോ...?!” അന്‍സാര്‍ ചേട്ടൻ ചോദ്യ ഭാവത്തില്‍ എന്നെയും ചേട്ടനെയും മാറിമാറി നോക്കി. പക്ഷെ ചേട്ടന്റെ ശ്രദ്ധ മൊത്തം ഇപ്പോഴും പരിഭവം പറയുന്ന അല്ലിയിൽ ആയിരുന്നു.
അതോടെ അവരെല്ലാം ഉത്തരത്തിനായി എന്നെ നോക്കി.
“നിങ്ങൾ എല്ലാവരും ഇവിടേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചത് കൊണ്ട് നിങ്ങളൊക്കെ അല്ലിയെ കുറിച്ചും, ഇവിടെയുള്ള ഒരുപാട് കാര്യങ്ങളെ
💬 Comments
View all comments