Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
കുറിച്ചും, ചേട്ടനെ കുറിച്ചും, മറ്റ് ചിലരെ കുറിച്ചൊക്കെ വ്യക്തമായി അറിഞ്ഞിരിക്കുന്നതാണ് നല്ലത്.” അത്രയും മാത്രം ഞാൻ അവരോട് പറഞ്ഞു.
“എന്തു കാര്യങ്ങൾ...?” അശ്വതി പെട്ടന്ന് അസ്വസ്ഥയായി ചോദിച്ചു.
“ചേട്ടന്റെ എന്തു കാര്യങ്ങള്‍...?” മിനി ചോദിച്ചു. എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. അവള്‍ക്ക് ചേട്ടന്റെ കാര്യം മാത്രമാണോ തലയില്‍ കേറിയത്.. ഞാൻ പറഞ്ഞ വേറെ ഒന്നും അവൾ കേട്ടില്ലേ..?!
“വല്യ പ്രശ്നങ്ങൾ എന്തൊക്കെയോ ഉണ്ടല്ലോ, ഡാലിയ..” രാഹുല്‍ ചേട്ടൻ സംശയത്തോടെ പറഞ്ഞു. “ശെരിക്കും എന്താണ് ഇവിടത്തെ പ്രശ്‌നങ്ങള്‍...? ഞങ്ങളുടെ സഹായം വേണമെങ്കിൽ ഞങ്ങൾ കൂടെ ഉണ്ടാവും, കേട്ടോ..!!” രാഹുല്‍ ചേട്ടൻ ഉറപ്പിച്ച് പറഞ്ഞു.
“പിന്നീട് ഞാൻ നിങ്ങളോട് എല്ലാം വിശദമായി തന്നെ പറയാം.” ഞാൻ ശബ്ദം താഴ്ത്തി നല്ല ഗൗരവത്തിൽ അവർ എട്ടുപേരേയും നോക്കി പറഞ്ഞതും അവരൊക്കെ കാര്യത്തിന്റെ ഗൗരവം മനസിലായത് പോലെ തലയാട്ടി.
“ഡാലി അക്കാ...” അരുള്‍ എന്റെ അടുത്ത് വന്ന് പുഞ്ചിരിയോടെ നിന്നു. ഉടനെ അരുളിനെ ഞാൻ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അതുപോലെ അവരെയും ഞാൻ അരുളിന് പരിചയപ്പെടുത്തി.
“ഉങ്കള പത്തി എൻകിട്ട റൂബി അണ്ണാ നെറയവേ സൊല്ലിയിരുക്കാങ്ക.” അരുള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഒടുവില്‍ അല്ലിയുടെ പരാതിയും പരിഭവവും എല്ലാം കേട്ടു കഴിഞ്ഞതും ചേട്ടൻ എന്തൊക്കെയോ അവളുടെ കാതില്‍ പറഞ്ഞ് അല്ലിയെ സമാധാനിപ്പിച്ചു.
ഉടനെ അവളുടെ ചിരിയും പഴയ ഉത്സാഹവും തിരികെ വന്നു. അവള്‍ നല്ല ഉത്സാഹത്തോടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ചേട്ടനും എല്ലാം ചുരുക്കി പറഞ്ഞിട്ട് അവളെ താഴെ നിര്‍ത്തി. ഉടനെ അല്ലി ചിരിച്ചു കൊണ്ട് ചേട്ടനെ വിട്ടിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞ്
💬 Comments
View all comments