Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ തന്നു.
“അല്ലിയുടെ സന്തോഷവും എനർജിയൂം കണ്ടിട്ട് എനിക്ക് എന്തോ നല്ല ഉത്സാഹം തോനുന്നു.” അഭിനവ് ചേട്ടൻ പുഞ്ചിരിയോടെ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു.
അന്നേരം ചേട്ടനും അരുളും ഞങ്ങളെ വിട്ട് കുറച്ചു ദൂരേക്ക് മാറി ചെന്നു നിന്നു. ശേഷം ചേട്ടൻ അവനോട് എന്തോ ഗൗരവമായി സംസാരിക്കാന്‍ തുടങ്ങി. അരുള്‍ എല്ലാം തലയാട്ടി കേട്ടു. എന്നിട്ട് തിരിച്ച് അവനും എന്തൊക്കെയോ പറഞ്ഞു. ശേഷം അരുള്‍ മാറി നിന്ന് ആര്‍ക്കൊക്കേയോ കോൾ ചെയ്തു രഹസ്യമായി സംസാരിച്ചു. ശേഷം അവനും ചേട്ടനും പിന്നെയും കാര്യമായ എന്തോ ചർച്ച തുടർന്നു.
അന്നേരം എന്റെ കൈയും പിടിച്ച് എന്റെ അടുത്ത് തന്നെ അല്ലി അസ്വസ്ഥതയോടെ ചേര്‍ന്നു നിന്നു. എന്നിട്ട് പുതിയ ആളുകളെ അല്‍പ്പം പേടിയോടെ അവള്‍ നോക്കി.
“എന്തിനാ ഞങ്ങളെ ഇങ്ങനെ പേടിയോടെ നോക്കുന്ന..?” ഷാഹിദ പുഞ്ചിരിയോടെ അല്ലിയോട് ചോദിച്ചു. പക്ഷേ അവള്‍ ഒന്നും മിണ്ടാതെ എന്റെ പുറകില്‍ മാറി നിന്നു.
“റൂബി ബ്രോ അരുളിനോട് ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നല്ലേ പറഞ്ഞത്. അപ്പോ ഞങ്ങളെ കുറിച്ച് നിന്നോട് ഒന്നും പറഞ്ഞില്ലേ...?” അവള്‍ടെ ഭയം കണ്ടതും ഫ്രാന്‍സിസ് ചേട്ടൻ അല്ലിയോട് ചോദിച്ചു.
ഉണ്ടെന്ന് അല്ലി തലയാട്ടി.
“പിന്നേ എന്തിനാ ഈ പേടി...?” ഗായത്രി അല്ലിയോട് ചോദിച്ചു. അതിന് മറുപടി പറയാതെ അല്ലി തല താഴ്ത്തി എന്റെ പുറകില്‍ ഒളിച്ചു നിന്നു.
“എന്റെ അല്ലി...” ചിരിച്ചു കൊണ്ട് അവളെ ഞാൻ മെല്ലെ വലിച്ച് എന്റെ കൂടെ നിര്‍ത്തി. “ഇവരെ കണ്ടൊന്നും നി പേടിക്കേണ്ട. എനിക്കും റൂബി ചേട്ടനും ഇവരെയൊക്കെ നല്ല
💬 Comments
View all comments