Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
വിശ്വാസമാ.” ഞാൻ പറഞ്ഞത് കേട്ട് മിനിയും മറ്റുള്ളവരും കാര്യം അറിയാതെ മിഴിച്ച് എന്നെ നോക്കിയതും, എല്ലാം പിന്നേ പറയാമെന്ന് ഞാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു.
അല്ലി അന്നേരം ചേട്ടന്റെ നേര്‍ക്ക് നോട്ടം പായിച്ചു. അവളുടെ പേടിയും വിഷമവും അറിഞ്ഞത് പോലെ ചേട്ടൻ പെട്ടന്ന് അരുളിനോട് സംസാരം നിര്‍ത്തി തല തിരിച്ച് അല്ലിയെ നോക്കി കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചതും അല്ലിയുടെ ഭയവും വിഷമവും എല്ലാം അലിഞ്ഞു പോകുന്നത് ഞങ്ങൾ കണ്ടു. അതുകണ്ട് ഗായത്രിയും മറ്റുള്ള ഏഴുപേരും ആശ്ചര്യത്തോടെ എന്നെ ഒന്ന് നോക്കി. ഞാൻ തലയാട്ടി പുഞ്ചിരിച്ചു.
അന്നേരം അല്ലി എന്റെ നേര്‍ക്ക് തിരിഞ്ഞു.
അപ്പോ അല്ലിക്ക് ഞാൻ അവർ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. അവളും അവരെ നോക്കി പുഞ്ചിരിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്.
ശേഷം വണ്ടിയില്‍ അവരുടെ കുട്ടികൾ ഉണ്ടെന്ന് ഞാൻ പറഞ്ഞതും അല്ലി സന്തോഷത്തോടെ ഓടിച്ചെന്ന് ഓരോ വണ്ടിക്കകത്തും നോക്കി. അവർ ഉറങ്ങുന്നത് കണ്ട് അല്ലിയുടെ മുഖത്ത് നിരാശ നിറഞ്ഞു.
ഒടുവില്‍ രഹസ്യം പറച്ചില്‍ കഴിഞ്ഞ് ചേട്ടനും അരുളും ഞങ്ങളുടെ അടുത്തേക്ക് വന്നു.
“തമ്പി അരുളെ, ഞങ്ങൾ ഇവിടെ ബിസിനസ്സ് ചെയ്യാൻ പോകുന്ന കാര്യവും റൂബി ബ്രോ നിന്നോട് പറഞ്ഞായിരുന്നോ..?” അഭിനവ് ചേട്ടൻ അരുളോട് ചോദിച്ചു.
“ആമാ... സൊന്നാങ്ക.” അരുള്‍ മറുപടി പറഞ്ഞു. “നീങ്ക എല്ലാം റൊമ്പ ലക്കി, തെരിയുമാ..?!” അരുള്‍ പുഞ്ചിരിച്ചു. “റൂബി അണ്ണാ എന്ത ബിസിനസ്സ് സ്റ്റാര്‍ട്ട് പണ്ണാലും അന്ത ബിസിനസ്ല നഷ്ട്ടമേ വരാത്, ഇതുവരയ്ക്കും നഷ്ട്ടം വന്തതേ കിടയാത്.” അരുള്‍ അഭിമാനത്തോടെ പറഞ്ഞു.
“ശെരി വരൂ... നമുക്ക് നിങ്ങളുടെ കോട്ടേജിലേക്ക് പോകാം.” ചേട്ടൻ പറഞ്ഞു.
💬 Comments
View all comments