Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ഉടനെ അല്ലി ഞങ്ങളുടെ കൂടെ വണ്ടിയില്‍ കേറി. ഞാൻ മുന്നിലും അല്ലി ബാക്കിയും കേറി. അരുള്‍ അവന്റെ കാറിൽ കേറി.
ചേട്ടൻ വണ്ടി എടുത്തതും മറ്റ് വണ്ടികള്‍ ഞങ്ങളെ ഫോളോ ചെയ്തു.
ഒന്നര മിനിറ്റ് വണ്ടി സ്ലോ ആയിട്ട് ചെന്നതും അവര്‍ക്ക് താമസിക്കാന്‍ ചേട്ടൻ സെലക്ട് ചെയ്തിരുന്ന കോട്ടേജ് എത്തി. അടുത്തടുത്തുള്ള രണ്ട് കോട്ടേജുകളായിരിന്നു.
“അകത്ത് ഹീറ്റർ ഉണ്ടോ ബ്രോ..?” എല്ലാവരും വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി നിന്നതും രാഹുല്‍ ചേട്ടൻ കൈകൾ കൂട്ടി തിരുമ്മി കൊണ്ട് ചോദിച്ചു.
“വാട്ടര്‍ ഹീറ്റർ മാത്രമേ ഉള്ളു. റൂം ഹീറ്റർ വേണ്ടെന്ന് വച്ചു.” ചേട്ടൻ പറഞ്ഞു.
“അതെന്താ ബ്രോ...?” അഭിനവ് ചോദിച്ചു.
“ഹീറ്റർ ഉള്ളതും സുഖമാണ്, പക്ഷേ ഹീറ്റർ ഇല്ലെങ്കിലും കുറെ കഴിഞ്ഞ് ഇവിടത്തെ ഈ തണുപ്പൊക്കെ ആസ്വദിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഹീട്ടർ ഞാൻ എവിടെയും ഇൻസ്റ്റാൾ ചെയ്തിട്ടില്ല. പക്ഷേ താല്‍പ്പര്യമുള്ളവരൊക്കെ വാങ്ങിച്ച് യൂസ് ചെയ്യുന്നുണ്ട്, കേട്ടോ.”
“എന്നാൽ എനിക്കും ബ്രോയെ പോലെ ഈ തണുപ്പിനെ ആസ്വദിക്കാന്‍ കഴിയുമോ എന്ന് നോക്കട്ടെ..!! പക്ഷെ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഹീറ്റർ മേടിക്കും..” രാഹുല്‍ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ശെരി, ഈ രണ്ട് കോട്ടേജും നിങ്ങള്‍ക്കുള്ളതാണ്.” പറഞ്ഞിട്ട് ചേട്ടൻ അരുളിനെ നോക്കി.
ഉടനെ അരുള്‍ രണ്ട് കൈകളും മുന്നോട്ട് നീട്ടി. അവന്റെ ഓരോ കൈയിലും ഈരണ്ട് ചാവികളാണ് ഉണ്ടായിരുന്നത്.
“ഓരോ കോട്ടേജിനും ഈരണ്ട് കീസ് ഉണ്ട്.” ചേട്ടൻ പറഞ്ഞു.
ഉടനെ ഫ്രാന്‍സിസ് ചേട്ടനും അന്‍സാര്‍ ചേട്ടനും ഒരേ കോട്ടേജിനുള്ള രണ്ട് ചാവിയും എടുത്തു. രാഹുല്‍ ചേട്ടനും അഭിനവ് ചേട്ടനും മറ്റ് രണ്ട് കീസ് എടുത്തു.
💬 Comments
View all comments