Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ഡാലിയ അടുത്തെങ്ങും ഇല്ലായിരുന്നു. കമ്പിളി മാറ്റി എഴുനേറ്റ് ബെഡ്ഡിൽ ഇരുന്നുകൊണ്ട് മൊബൈൽ എടുത്ത് ആരാണെന്ന് നോക്കി.
എന്റെ ഒരു ബിസിനസ്സുമായി ബന്ധപ്പെട്ട വ്യക്തി ആയിരുന്നു. ഞാൻ എടുത്ത് സംസാരിച്ചിട്ട് വച്ച ശേഷം സമയം നോക്കി.
രാവിലെ 8:10 ആണെന്ന് കണ്ടു ഞാൻ ഞെട്ടി. ഇത്രയും നേരം ഞാൻ ഇറങ്ങിയോ..!!
എന്തായാലും ഇന്ന് ഞാൻ എന്റെ ബിസിനസ്സ് ആവശ്യമായി എങ്ങും പോകുന്നില്ല, അതുകൊണ്ട് ഞാൻ കട്ടിലില്‍ തന്നെ ചാരി ഇരുന്നു.
എന്റെ റൂം വാതില്‍ അടഞ്ഞു കിടന്നിരുന്നെങ്കിലും പുറത്ത് ഡാലിയയും അവളുടെ കൂട്ടുകാരികളുടെ ശബ്ദമൊക്കെ ചെറുതായി എനിക്ക് കേള്‍ക്കാമായിരുന്നു. അവരുടെ ഭർത്താക്കന്മാർ കോഴ്സിന് പോയത് കൊണ്ടാവും എല്ലാവരും രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.
ഞാൻ എഴുനേറ്റ് ചെന്ന് ബാത്റൂമിൽ കേറി കുളിച്ച് ഫ്രെഷായി വന്ന് ഡ്രെസ്സൊക്കെ ഇട്ട് പുറത്തേക്ക് പോകാമെന്ന് വിചാരിച്ച സമയം ഒരു കോൾ വന്നു.
ബെഡ്ഡിൽ കിടന്ന മൊബൈല്‍ എടുത്തു നോക്കി. സേവ് ചെയ്യാത്ത നമ്പര്‍ ആയിരുന്നു. ഞാൻ എടുത്തു.
“റൂബിന്‍..?” ഞാൻ എടുത്ത ഉടനെ ഒരു സ്ത്രീ ചോദിച്ചു.
“റൂബിന്‍ തന്നെയാ. നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ...?”
“എന്റെ പേര് മീനാക്ഷി. നിങ്ങൾ ടീ ഫാക്ടറി വാങ്ങിക്കുന്നതിനേ കുറിച്ച് സംസാരിക്കാനാണ് ഞാൻ വിളിച്ചത്.” മീനാക്ഷി തമിഴില്‍ പറഞ്ഞു.
അന്നേരം എന്റെ റൂമിന്റെ വാതിൽ തുറന്ന് ഡാലിയ എത്തി നോക്കി. ഞാൻ പുഞ്ചിരിച്ചു.
“ചേട്ടൻ ഉണര്‍ന്നോ...!!” സന്തോഷം തുളുമ്പുന്ന വിടര്‍ന്ന കണ്ണുകളോടെ അവൾ ചോദിച്ചു. “ഞാൻ കോഫീ എ—” അപ്പോഴാണ് ഞാൻ ഫോണിൽ ആണെന്ന് അവള്‍ കണ്ടത്.
ആരാ..? അവള്‍ അംഗ്യ ഭാഷയിൽ ചോദിച്ചു.
“മറ്റേ ടീ
💬 Comments
View all comments