Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ഫാക്ടറി..” ഞാൻ പറഞ്ഞു. ഉടനെ അവൾ മനസ്സിലായെന്ന് തലയാട്ടി.
എന്നിട്ട്, കോഫീ കൊണ്ടുവരാം എന്ന് ആംഗ്യം കാണിച്ച ശേഷം അവൾ റൂം വാതിൽ അടച്ചിട്ട് പോയി.
ഞാൻ ഉടനെ കസേരയില്‍ ഇരുന്ന് മൊബൈല്‍ സ്പീക്കര്‍ ഓണാക്കി ഫോണിനെ മേശപ്പുറത്ത് വച്ചിട്ട് എന്റെ ലാപ്ടോപ് ഓൺ ചെയ്തു.
“പറയൂ ചേച്ചി, നിങ്ങളും നിങ്ങളുടെ കൂടെയുള്ള രണ്ടുപേരും ചേർന്ന് എന്തു തീരുമാനമാ എടുത്തത്..?” ഞാൻ ചോദിച്ചു. അന്നേരം ഫോണിലൂടെ ഞാൻ മീനാക്ഷിയോട് സംസാരിച്ചത് കേട്ടുകൊണ്ട് ഡാലിയയും മറ്റ് നാലു പേരും എന്റെ റൂമിൽ കേറി വന്നു.
“ഞാൻ പറഞ്ഞ വിലയ്ക്ക് ആണെങ്കിൽ നാളെ തന്നെ വാങ്ങിക്കാൻ ഞാൻ തയാറാണ്...” മീനാക്ഷിയോട് ഞാൻ പറഞ്ഞു.
ഡാലിയ എന്റെ സൈഡിൽ വന്ന് നിന്നിട്ട് എനിക്ക് കോഫി തന്നു. മറ്റുള്ള നാലു പേരും എന്റെ പുറകില്‍ എന്റെ കസേരയെ വളഞ്ഞു നിന്നിട്ട് എന്റെ ലാപ്ടോപ്പിൽ നോക്കി.
ഡാലിയ എനിക്ക് തന്ന കോഫീ ഞാൻ ഒന്നു രണ്ടു വട്ടം ഊതി കുടിച്ചിട്ട് മേശപ്പുറത്തു വച്ചു.
ഫോണിന്റെ മറു വശത്ത് നിന്നും ചെറിയ കലപില സംസാരം മാത്രമാണ് കേട്ടത്, മീനാക്ഷിയും മറ്റുള്ളവരും എന്തോ ചർച്ച ചെയ്യുന്ന പോലെ.
“അവർ എന്താ മറുപടി പറയാത്തെ..?” അശ്വതി എന്റെ കസേരയില്‍ പിടിച്ചു നിന്നിട്ട് എന്നോട് ചോദിച്ചു.
“എടി, അടങ്ങി നില്‍ക്ക്...” ഡാലിയ അശ്വതിയെ ശാസിച്ചു. “ചേട്ടന്‍ എല്ലാം നോക്കിക്കോളും.”
ഞാൻ തല ചെരിച്ച് അശ്വതിയെ നോക്കി ധൃതി പിടിക്കരുത് എന്ന് കണ്ണുകൾ ചിമ്മി കാണിച്ച ശേഷം ഞാൻ ലാപ്ടോപ്പിൽ എന്റെ വാട്സാപ്പിൽ നിന്നും കുറെ ഫോട്ടോസും വീഡിയോസും ഡൗണ്‍ലോഡ് ചെയ്ത്
💬 Comments
View all comments