0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

മുകളില്‍ വരും. പക്ഷേ മറ്റ് കാര്യങ്ങൾ കൂടി കണക്കിലെടുക്കണം, ചേച്ചി.” എന്നെയും അറിയാതെ ഡാലിയയുടെ ചെവിക്ക് മുകളില്‍ പടർന്നു കിടന്ന മുടി ഒതുക്കി വച്ചുകൊണ്ട്‌ ഞാൻ മീനാക്ഷിയോട് ഫോണിൽ പറഞ്ഞു.

ഞാൻ മുടി ഒതുക്കി കൊടുത്തതും ഡാലിയയുടെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.

“എന്തു കാര്യങ്ങളാ കണക്കില്‍ എടുക്കേണ്ടത്...?” മീനാക്ഷി നല്ല ഗൗരവത്തിൽ ചോദിച്ചു.

“ആ സ്ഥലവും ഫാക്ടറിക്കും 55 ലക്ഷം എങ്കിലും തരാൻ ഞാൻ തയാറായത് വലിയ കാര്യമാണ്. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അതിന്‌ 35 ലക്ഷം പോലും വില പറയില്ല.”

“അതെന്താ റൂബിന്‍ അങ്ങനെ പറഞ്ഞത്..?!” മീനാക്ഷി പെട്ടന്ന് ചൂടായി.

“ആ ഒരു ഏക്കർ സ്ഥലം നിങ്ങള്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം, നാട്ടുകാരിൽ പലർക്കും അറിയാം. പക്ഷേ അതൊന്നും എന്റെ പ്രശ്നമല്ല. എന്നാൽ ആ ഫാക്ടറിയുടെ അകത്തിരിക്കുന്ന യന്ത്രങ്ങള്‍ ഒന്നിന് പോലും ബില്ലും ഡോക്യുമെന്റസുമില്ല. ആ യന്ത്രങ്ങളൊക്കെ എങ്ങനെയാണ് സങ്കടിപ്പിച്ചതെന്നും എനിക്കറിയാം. അതിനെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ പുറത്ത്‌ ചോര്‍ന്നു കൊണ്ടിരിക്കുകയാണ്, ചേച്ചി... അതൊക്കെ അധികൃതരുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. തിരിമറി നടത്തിയതിന് നിങ്ങള്‍ക്ക് യന്ത്രങ്ങള്‍ തന്ന അധികൃതരുടെ മേല്‍ അന്വേഷണം ഉണ്ടാവും എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണം നിങ്ങളുടെ മേലും വീഴും. ഒരുപാട്‌ കാര്യങ്ങൾ വെളിച്ചത്ത് വരും. പ്രശ്നങ്ങൾ ഗുരുതരമായി മാറും. അതുകൊണ്ടാണ് ആരും നിങ്ങളുടെ ആ സ്ഥലവും ഫാക്ടറിയും വാങ്ങിക്കാൻ വരാത്തത്.” ഞാൻ ഗൗരവത്തിൽ പറഞ്ഞു നിര്‍ത്തി.

ഞാൻ പറഞ്ഞത് കേട്ട് അപ്പുറത്ത് എല്ലാവരും സ്തംഭിച്ചു നിന്നത് പോലെ നിശബ്ദമുണ്ടായി.

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം മീനാക്ഷി ഭയന്ന

💬 Comments

View all comments