0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ആ ഫോള്‍ഡരിൽ ഉണ്ടായിരുന്ന വീഡിയോയും ഇമേജും ഓരോന്നായി അഞ്ചുപേരും ഓപ്പണ് ചെയ്തു നോക്കാൻ തുടങ്ങി. എന്നിട്ട് അവർ തമ്മില്‍ ശബ്ദം താഴ്ത്തി എന്തൊക്കെയോ അഭിപ്രായങ്ങളും പറയുന്നുണ്ടായിരുന്നു.

ഞാൻ കോഫി കുടിച്ചു കഴിഞ്ഞിട്ട് കപ്പ് മേശ പുറത്ത്‌ വച്ച സമയം മൊബൈലിന് മറുവശത്ത് കലപില ശബ്ദം നിലച്ചു.

“റൂബിന്‍...” പെട്ടന്ന് ഫോണില്‍ നിന്നും മീനാക്ഷിയുടെ ശബ്ദം കേട്ടതും ഞാൻ മൊബൈല്‍ കൈയിൽ എടുത്തു പിടിച്ചു.

“പറയൂ ചേച്ചി...”

“നിങ്ങൾ പറയുന്ന വില തീരെ കുറഞ്ഞു പോയി, റൂബിന്‍. അതിന്റെ യാഥാര്‍ത്ഥ വില ഒരു കോടിക്ക് മുകളില്‍ വരും. നിങ്ങൾ അതിന്റെ പകുതി പോലും ഓഫർ ചെയ്തില്ല...!!” മീനാക്ഷി ശാന്തമായി പറഞ്ഞു.

ഉടനെ മിനിയും കൂട്ടരും ആശങ്കയോടെ പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. ഡാലിയയുടെ മുഖത്തും ആശങ്ക നിറഞ്ഞു. ഡാലിയ കസേരയില്‍ നിന്നും എഴുനേറ്റ് നടന്ന് എന്റെ അടുത്ത് വന്നിട്ട് തുടയിൽ കൈയും വച്ച് എന്നോട് ചേര്‍ന്നു നിന്നിട്ട് മൊബൈലില്‍ ശ്രദ്ധിച്ചു.

“ചേച്ചി എത്ര വിലയാണ് പ്രതീക്ഷിക്കുന്നത്...?” ഞാനും ശാന്തമായി തന്നെ ചോദിച്ചു.

“എല്ലാത്തിനും കൂടി 90 ലക്ഷം കിട്ടിയാല്‍ വില്ക്കാന്‍ ഞങ്ങൾ തയാറാണ്. അതിൽ കുറഞ്ഞ് ഞങ്ങൾ കൊടുക്കില്ല.” മീനാക്ഷി തറപ്പിച്ചു പറഞ്ഞു.

അതുകൂടി കേട്ടതും പ്രതീക്ഷ നഷ്ടപ്പെട്ട് മിനിയും കൂട്ടരും തളര്‍ന്നു പോയി. അവർ നാലു പേരും നിരാശയോടെ എന്നെ നോക്കി.

പക്ഷേ മീനാക്ഷി പറഞ്ഞതിന് മറുപടിയായി ഞാൻ ചിരിക്കുകയാണ് ചെയ്തത്. ഞാൻ കൂളായി ചിരിക്കുന്ന കണ്ടിട്ട് ഡാലിയ ഉള്‍പ്പെടെ അഞ്ചു പേരും എന്നെ അന്തിച്ചു നോക്കി.

“ചേച്ചി പറഞ്ഞത് ശെരിയാണ്. യാഥാര്‍ത്ഥ വില ഒരു കോടിക്ക്

💬 Comments

View all comments