Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ചിന്തിക്കാതെയാണ് നിങ്ങളുടെ ആ സ്ഥലവും ഫാക്ടറിയും വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചത്. പക്ഷേ ഇപ്പോഴാണ് എല്ലാ കാര്യങ്ങളും ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. ഈ ഇടപാട് നടത്തിയാൽ എന്റെ കാശ് മാത്രമല്ല, എന്റെ സമാധാനവും അഭിമാനം പോലും ചിലപ്പോ നഷ്ടമാകും എന്നാ തോന്നുന്നത്.”
“അയ്യോ, റൂബിന്‍ അങ്ങനെ ഒന്നും പറയല്ലേ. അങ്ങനെ ഒന്നും സംഭവിക്കില്ല.” മീനാക്ഷി വെപ്രാളപ്പെട്ട് പറഞ്ഞു. “എന്തായാലും വിലയുടെ കാര്യത്തില്‍ നമുക്ക് ഒരു ഒത്തുതീര്‍പ്പിലെത്താം. എനിക്ക് വെറും അര മണിക്കൂര്‍ സമയം വേണം, അതിനിടക്ക് ഞാൻ റൂബിനെ വീണ്ടും വിളിക്കാം.”
“ചേച്ചി വിളിച്ചോളൂ, എനിക്ക് പ്രശ്നമില്ല. പക്ഷേ അതൊക്കെ വാങ്ങുന്ന കാര്യത്തിൽ എനിക്കും ശെരിക്കൊന്ന് ആലോചിക്കണം. 55 ലക്ഷവും കൊടുത്ത് എന്റെ സമാധാനവും കളഞ്ഞ്, കേസിനും വയ്യാവേലിക്കും പോണോ എന്നാണ് ഇപ്പോഴത്തെ എന്റെ ചിന്ത.” പറഞ്ഞിട്ട് ഞാൻ കോൾ കട്ടാക്കി.
അപ്പോഴാണ് ഡാലിയയും മറ്റുള്ളവരും വായും പൊളിച്ച് അന്തിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്.
“ഈശ്വരാ... ചേട്ടാ...” ഡാലിയ വായ് പൊത്തിപ്പിടിച്ചു നിന്നു.
“ചേട്ടനും ആലോചിക്കട്ടെ എന്ന് പറഞ്ഞത് കൊണ്ട് അവർ തിരിച്ച് വിളിക്കാതിരിക്കുമോ..?” അശ്വതി സംശയത്തോടെ ചോദിച്ചു.
“അവർ 90 ലക്ഷത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമോ...?” ഷാഹിദ ആശങ്കയോടെ എന്നെ നോക്കി.
“വിവരക്കേട് പറയാതെ എല്ലാവരും മിണ്ടാതിരിക്ക്.” മിനി അവരോട് ദേഷ്യപ്പെട്ടു. “ആ ചേച്ചിയുടെ വെപ്രാളം കേട്ടിട്ട് നിങ്ങള്‍ക്ക് ഒന്നുംതന്നെ മനസ്സിലായില്ലേ..?!” ചിരിച്ചുകൊണ്ട് മിനി ചോദിച്ചു. “55 അല്ലെങ്കിൽ മാക്സിമം 60 ലക്ഷത്തില്‍ ഒതുങ്ങുമെന്ന് ഉറപ്പാണ്. ശെരിക്കും ചേട്ടനെ സമ്മതിക്കണം. എത്ര സിമ്പിളായിട്ടാ അവരെ ചേട്ടന്റെ വഴിക്ക് കൊണ്ടുവന്നത്...!!”
“ശെരിയാ. ചേട്ടൻ അവരെ ചേട്ടന്റെ വഴിക്ക് തന്നെ
💬 Comments
View all comments