0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

കൊണ്ടുവന്നു.” ഗായത്രി ചിരിച്ചു.

അതോടെ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ നെടുവീര്‍പ്പോടെ തലയാട്ടി. അപ്പോ ഡാലിയക്ക് മാത്രമാണ് കാര്യം മനസിലായത്.

“അപ്പോ ചേട്ടൻ മീനാക്ഷി ചേച്ചിയോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിക്കും സത്യങ്ങൾ ആയിരുന്നു, അല്ലേ..?” ഡാലിയ ചോദിച്ചു.

“അവരോട് ഞാൻ പറഞ്ഞതൊക്കെ സത്യമാണ്.” ഞാൻ പറഞ്ഞതും മിനിയുടെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മാറി ഭയം നിറഞ്ഞു.

“കുറഞ്ഞ വിലക്ക് ഈ ഇടപാട് നടത്താൻ ചേട്ടൻ അവരെ ഭയപ്പെടുത്തി എന്നാണ് ഞാൻ കരുതിയത്, പക്ഷേ സത്യം അതല്ലേ...?” മിനി പേടിയോടെ ചോദിച്ചു. ഉടനെ മറ്റുള്ള മൂന്ന്‌ പേരുടെ മുഖത്തും ഭയം നിറഞ്ഞു. അവർ നാലുപേരും വിഷമത്തോടെ പരസ്പ്പരം നോക്കി.

“നുണകള്‍ പറഞ്ഞ്‌ ഇതുവരെ ഞാൻ ഒരു ഇടപാടും നടത്തിയിട്ടില്ല, മിനി. അത്ര തരം താഴ്ത്തിയാണോ എന്നെ നി മനസ്സിലാക്കി വച്ചിരിക്കുന്നത്...?” നല്ല സീരിയസ്സായി ഞാൻ പറഞ്ഞതും മിനി ചൂളിപ്പോയി.

അതുകണ്ട് ഡാലിയയുടെ മുഖത്ത് ഒരു തൃപ്തി നിറഞ്ഞത് കണ്ടു.

“പക്ഷേ അതൊന്നും ഓര്‍ത്ത് നിങ്ങൾ വിഷമിക്കേണ്ട. ഞാൻ ഓൾറെഡി കാണേണ്ടവരെ കണ്ട് കാര്യങ്ങൾ എല്ലാം സോള്‍വ് ചെയ്തു കഴിഞ്ഞു. ഒറിജിനൽ ഡോക്യുമെന്റ്സ് പോലും കിട്ടാനുള്ള ഏര്‍പ്പാടുകളും ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ മീനാക്ഷിയും കൂടെ ഉള്ളവരും ഞാൻ ഉദ്ദേശിച്ച വിലയ്ക്ക് ആ സ്ഥലവും ഫാക്ടറിയും തരുമോ എന്നതാണ്‌ പ്രശ്നം.”

“എത്ര ലക്ഷത്തിന് കിട്ടണം എന്നാ ചേട്ടൻ ഉദ്ദേശിക്കുന്നത്..?” അശ്വതി ചോദിച്ചു. “60 അല്ലെങ്കിൽ 65 ലക്ഷത്തിന് എങ്കിലും കിട്ടാന്‍ സാധ്യത ഉണ്ടോ ചേട്ടാ...?”

“65 ലക്ഷത്തിന് കിട്ടിയാലും നഷ്ട്ടമില്ല..” ഷാഹിദ എന്റെ ലാപ്ടോപ്പിൽ ഇമേജസ് ഓരോന്നായി നോക്കി

💬 Comments

View all comments