Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
റൂബി ചേട്ടന്റെ എന്തോ കളി ഉണ്ടെന്ന് എന്റെ മനസു പറഞ്ഞു. പക്ഷേ അത് സത്യമാണോ ഇല്ലയോ എന്ന് അറിയില്ല. എന്തായാലും കുറച്ചു ദിവസം കൂടി നോക്കാം, അവന്മാർ ജോയിൻ ചെയ്യുന്നോ ഇല്ലയോ എന്ന്. അതുകഴിഞ്ഞ് അവർ വന്നില്ലെങ്കിൽ മാത്രം സമാധാനിക്കാം.
“നീയെന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നേ..?” സീനത്ത് എന്നെ തോളില്‍ തട്ടി ചോദിച്ചു.
“യേയ് ഒന്നുമില്ല.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“ഇല്ല... എന്തോ ഉണ്ട്..!!” മേരി സംശയത്തോടെ പറഞ്ഞു. “അവന്മാർ ഇവിടെ ജോയിൻ ചെയ്യാത്തതിന്റെ കാരണം അറിയാവുന്നത് പോലെയാണ് നിന്റെ ഈ ഇരിപ്പും ആലോചനയും പുഞ്ചിരിയും എല്ലാം.”
“ശെരിയാ, എനിക്കും അങ്ങനെയ തോന്നിയത്.” സീനത്ത് പുരികം ഉയർത്തി പറഞ്ഞു.
“നി എന്തോ ഒളിച്ചു വയ്ക്കുന്ന പോലെയാ നിന്റെ ഈ ഇരുപ്പ്. സത്യം പറയടി, അവന്മാർ ജോയിൻ ചെയ്യാത്തതിന്റെ കാരണം നിനക്ക് അറിയില്ലേ..?” ഹസീന ചോദിച്ചു.
ഞാൻ സത്യം പറയാതെ അവർ എനിക്ക് സമാധാനം തരില്ലെന്ന് അവരുടെ നോട്ടത്തില്‍ നിന്നും മനസ്സിലായതും ഞാൻ നെടുവീര്‍പ്പിട്ടു.
“കാരണം ഒന്നും എനിക്കറിയില്ല. പക്ഷേ അവന്മാര് നമ്മോട് വൃത്തികേട് പറഞ്ഞ കാര്യം എന്റെ ചേട്ടൻ എങ്ങനെയോ അറിഞ്ഞു. അവന്മാരെ കുറിച്ച് ഫോണിലൂടെ ഒരു എക്സ് ഡിറ്റക്ടീവ്നോട് ചേട്ടൻ അന്വേഷിക്കുന്നതും ഞാൻ കേള്‍ക്കാന്‍ ഇടയായി.” ഞാൻ അവരോട് സത്യസന്ധമായി പറഞ്ഞു.
അതുകേട്ട് അവർ മൂന്ന് പേരും വായും പൊളിച്ചിരിക്കുന്നത് കണ്ടു ഞാൻ ചിരിച്ചു.
“അപ്പോ—” സീനത്ത് എന്തോ പറയാൻ തുടങ്ങി. പക്ഷേ..!
“ഡാലിയ...!” അന്നേരം റോസ് മേഡം എന്നെ വിളിച്ചത് കേട്ട് സീനത്ത് വായടച്ചു.
ഞാനും എന്റെ മൂന്ന് പുതിയ കൂട്ടുകാരികളും റോസ് മേഡത്തിന്റെ ശബ്ദം
💬 Comments
View all comments