Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
വന്ന ദിശയിലേക്ക് നോക്കി.
റോസ് മേഡം ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നതാണ് കണ്ടത്.
“വെപ്രാളം പിടിച്ചുള്ള വരവ് കണ്ടിട്ട് എന്തോ ഭയങ്കര സംഭവം ഉണ്ടെന്ന് തോന്നുന്നു.” മേരി രഹസ്യം പോലെ ഞങ്ങളോട് പറഞ്ഞു.
റോസ് മേഡം എന്റെ അടുത്തേക്ക് വന്നു നിന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് എന്തോ മനസ്സിലായ പോലെ തലയാട്ടി.
“ഡാലിയ കഴിച്ച ശേഷം എന്റെ ഓഫീസിൽ വരൂ.” അത്ര മാത്രം പറഞ്ഞിട്ട് അവർ ധൃതിയില്‍ വന്ന പോലെ തിരികെ നടന്നു പോയി.
“ഇവിടെ ഇപ്പൊ എന്താ സംഭവിച്ചത്...?!” റോസ് മേഡം ധൃതിയില്‍ നടന്നു പോകുന്നത് നോക്കി ശബ്ദം താഴ്ത്തി സീനത്ത് എന്നോട് ചോദിച്ചു.
“എനിക്കറിയില്ല…!”ഞാൻ ചിന്താകുഴപ്പത്തോടെ പറഞ്ഞു.
“എന്തായാലും വേഗം കഴിച്ചിട്ട് ചെല്ല്.” മേരി തിടുക്കം കൂട്ടി.
“എനിക്ക് മതി, വിശപ്പില്ല.” ഞാൻ അവരോട് പറഞ്ഞിട്ട് ധൃതിയില്‍ എഴുനേറ്റ് കൈയും കഴുകി റോസ് മേഡത്തിന്റെ ഓഫിസിലേക്ക് പോയി.
ഡോറിൽ തട്ടി അനുവാദം വാങ്ങിച്ചു ഞാൻ അകത്തു കേറി.
“ഡാലിയ ഇരിക്ക്.” അകത്ത് കേറിയതും മേഡം ചെയറിലേക്ക് ചൂണ്ടി എന്നോട് പറഞ്ഞു.
ഞാൻ ഇരുന്നതും അവർ എന്നെ പഠിക്കുന്ന പോലെ നോക്കിയിരുന്നു.
അല്‍പ്പം കഴിഞ്ഞ് എനിക്ക് അസ്വസ്ഥത ഉണ്ടായതും ഞാൻ വെറുതെ ഒന്ന് ചുമച്ചു.
ഡ്യൂട്ടിക്ക് കേറാന്‍ വെറും പത്തു മിനിറ്റ് മാത്രമാ ഉണ്ടായിരുന്നത്.
“നി റൂബിന്റെ റിലേറ്റീവ് ആണെന്ന് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല...?” റോസ് മേഡം വളരെ സീരിയസ്സായി എന്നോട് ചോദിച്ചു.
അതുകേട്ട് ഞാൻ അന്തംവിട്ടിരുന്നു.
“ഓഹോ... ഞങ്ങൾ തിക്ക് ഫ്രണ്ട്സ് ആണെന്ന് അപ്പോ റൂബി നിന്നോടും പറഞ്ഞിട്ടില്ല, അല്ലേ..!?”
💬 Comments
View all comments