Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ഞാൻ ചേച്ചിയുടെ ഇടുപ്പിൽ കെട്ടിപിടിച്ചുകൊണ്ട് ആർത്തു കരഞ്ഞു. ചേച്ചി ഒന്നും മിണ്ടാതെ എന്റെ മുഖത്തെ ചേച്ചിയുടെ വയറിൽ ചേർത്ത് പിടിച്ചുകൊണ്ട് ശബ്ദമില്ലാതെ കരഞ്ഞു.
ഒരുപാട് നേരം കഴിഞ്ഞാണ് എന്റെ മനസ്സ് ചെറുതായി ശാന്തമായത്. കുറേകൂടി കഴിഞ്ഞ് എന്റെ കരച്ചിലടക്കാനും കഴിഞ്ഞു. മല്ലി ചേച്ചിയുടെ വയറിൽ നിന്നും മുഖം മാറ്റി ഞാൻ കണ്ണ് തുടച്ചു. മല്ലി ചേച്ചി എന്റെ തലയില്‍ ഒന്ന് തഴുകിയ ശേഷം കസേരയില്‍ ചെന്നിരുന്നു. ചേച്ചിയുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു. സാമുവേല്‍ അണ്ണൻ കസേരയില്‍ ചാരി പഴയ കാര്യങ്ങൾ എന്തൊക്കെയോ ആലോചിക്കും പോലെ മുകളില്‍ നോക്കിയിരിക്കുകയായിരുന്നു. അണ്ണന്റെ കണ്ണുകൾ പോലും നനഞ്ഞിരുന്നു.
“കുഞ്ഞമ്മയുടെ ഡോക്ടറും നേഴ്സമ്മാരും റൂബിനോടുള്ള പ്രതികാരം ഡെയ്സിയോടും നവജാത ശിശുവിനോടും തീര്‍ത്തിട്ട് ഔപ്പറേഷൻ തിയേറ്ററിൽ നിന്നിറങ്ങി വാതിൽ വെറുതെ ചാരി മാത്രമിട്ടിട്ട് പോയി. ഒരുപാട് നേരം കഴിഞ്ഞ് അകത്തുനിന്നും യാഥാര്‍ത്ഥ നേഴ്സുകൾ രണ്ടും അലറി വിളിക്കുന്നത് കേട്ടാണ് റൂബിന്‍ അകത്തേക്ക് ഓടിപ്പോയത്. അകത്ത് അവന്റെ പ്രിയപ്പെട്ട ഡെയ്സിയുടെ വലിച്ചുകീറപ്പെട്ട ശരീരവും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരവും കണ്ടിട്ട്—” ഞാൻ പിന്നെയും ആര്‍ത്തു കരയാന്‍ തുടങ്ങിയപ്പൊ അണ്ണൻ കൊടുത്താൽ പറയാതെ നിര്‍ത്തി.
മല്ലി ചേച്ചി പിന്നെയും എഴുനേറ്റ് എന്റെ അടുത്തേക്ക് വന്ന് എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് ചേച്ചിയും കരഞ്ഞു. ഏറെനേരം കഴിഞ്ഞാണ് എന്റെ കരച്ചില്‍ എനിക്ക് കണ്ട്രോള്‍ ചെയ്യാൻ കഴിഞ്ഞത്.
“ആ ലേഡീ ഡോക്ടര്‍…, അവരും ഒരു സ്ത്രീയല്ലേ..? ഒരു തെറ്റും ചെയ്യാത്ത പാവം ഡെയ്സിയേയും, ഒന്നുമറിയാത്ത ഒരു പാവം നവജാത ശിശുവിനേയും ക്രൂരമായി കൊല്ലാൻ എങ്ങനെയാണ് കഴിഞ്ഞത്..!?” തേങ്ങിക്കൊണ്ട് ഞാൻ
💬 Comments
View all comments