0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.3K

ചോദിച്ചു.

അണ്ണൻ മിണ്ടാതെ മുകളില്‍ നോക്കിയിരുന്നു.

“ആ ഡോക്ടറും രണ്ട് നെഴ്‌സും, അവരെ കിട്ടിയില്ലേ..?” പകയും വെറുപ്പോടും ഞാൻ ചോദിച്ചു. “അവരെ വെറുതെ വിടരുത്.” പിന്നെയും കരഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

“റൂബിന്‍ ഒരിക്കൽ ഒരാളെ കണ്ടാൽ അങ്ങനെ മറക്കുന്ന ടൈപ്പല്ല. അവന്റെ മനസ്സിൽ ആ മൂന്ന്‌ മുഖങ്ങളും പതിഞ്ഞു കിടന്നു. അവരുടെ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ വരഞ്ഞു അവന്റെ സകല കോണ്ടാക്റ്റിലും അവന്‍ അയച്ചു കൊടുത്തു. ബിസിനെസ്സ് കൗൻസിൽ അംഗങ്ങളായ സകല സുഹൃത്തുക്കൾക്കും അവന്‍ ആ ചിത്രങ്ങൾ അയച്ചു കൊടുത്തു. അതുപോലെ സുമയും അവളുടെ സകല കോണ്ടാക്റ്റ്സിനും അയച്ചു കൊടുത്തു. ഞാനും അതുപോലെ തന്നെ ചെയ്തു. അതുകൂടാതെ അഞ്ഞൂറില്‍ പരം ആളുകളെയാണ് റൂബിന്‍ അവരെ കണ്ടുപിടിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. ഒടുവില്‍, മൂന്ന്‌ മാസം കഴിഞ്ഞാണ് ബിഹാറിൽ നിന്നും അവരെ കുറിച്ചുള്ള വിവരം കിട്ടിയത്. അടുത്ത ഫ്ലൈറ്റിൽ തന്നെ സുമയും രണ്ട് മാസ്റ്റർമാരും അങ്ങോട്ടേക്ക് പറന്നു. രണ്ട് ദിവസത്തിൽ ആ മൂന്ന്‌ പേരെയും കൊണ്ട്‌ അവർ മടങ്ങി. പക്ഷേ അതൊന്നും കുഞ്ഞമ്മ അറിഞ്ഞില്ല.”

“അവരെ കൊണ്ടു വന്നിട്ട് ചേട്ടൻ എന്താണ് ചെയ്തത്…?” ഞാൻ ആ പിശാചുക്കളോടുള്ള വെറുപ്പോടെ ചോദിച്ചു.

“വിശദമായ വിവരങ്ങൾ നി അറിയാതിരിക്കുന്നതാണ് നല്ലത്, ഡാലിയ.” അണ്ണൻ ഗൗരവത്തിൽ പറഞ്ഞു. “പക്ഷേ റൂബിന്റെ മനസ്സിന് കുറച്ചെങ്കിലും ശാന്തമാകുന്ന തരത്തിലാണ് അവന്റെ മുന്നില്‍ വച്ച് സുമ അവർ മൂന്ന്‌ പേരെയും കൈകാര്യം ചെയ്തത്. ഞാനും അവിടെ ഉണ്ടായിരുന്നു. തുടർച്ചയായി നാല്‌ ദിവസമാണ് ആ മൂന്ന്‌ പേരുടെ കരച്ചിലും നിലവിളികളും ഞങ്ങളുടെ ആ കേന്ദ്രത്തിൽ മുഴങ്ങിയത്.” അണ്ണൻ തൃപ്തിയോടെ പറഞ്ഞു.

💬 Comments

View all comments