Chapter Title : ട്യൂഷൻ 2 [അത്തി]
വന്നു.
മോനെ എന്താ കഴിക്കാത്തത്. ഞാൻ ഓരോന്ന് പോളറഞ്ഞു മോനെ കൂടി വിഷമിപ്പിച്ചാ… പെട്ടെന്ന് വിഷമത്തിൽ പറഞ്ഞതാ..
ഏയ് അതൊന്നുമല്ല ചേച്ചി, ചേച്ചി എന്താ കഴിക്കാത്തത്.
ഒന്നുമില്ല വിശപ്പില്ല..
ചേച്ചി പറയാൻ വന്നപ്പോൾ ഞാൻ ചേച്ചിയെ അനുകരിച്ചോണ്ട് അങ്ങ് പറഞ്ഞു , അത് കേട്ടു ചേച്ചി ചിരി തുടങ്ങി, ഞാനുമത്തിൽ പങ്കു ചേർന്ന്. ചിരിച്ചു കഴിഞ്ഞു ചേച്ചി പറഞ്ഞു, നിന്റെ അമ്മയും അച്ഛനും എത്ര ഭാഗ്യവാന്മാരാ..
ഞാൻ ചിരിച്ചു.. എന്റെ അച്ഛനും അമ്മയുമാ… എനിക്ക് ജോലി ആയില്ല എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടനിരിക്കെയാണ്. അപ്പോഴാണ്.
മോനു ജോലിയൊക്കെ സമയത്തിന് കിട്ടും, മോൻ വിഷമിക്കാതിരിക്കു.
ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
എന്താ ഇങ്ങനെ നോക്കുന്നെ…
അല്ല ഈ വായിൽ നാക്കു ഉണ്ടോയെന്നു നോക്കിയതാണ്.
ചേച്ചി - എന്റെ ജീവിതം ഇങ്ങനെ ആയതിനു ശേഷം എല്ലാത്തിനോടും വെറുപ്പ് ആയിരുന്നു. പിന്നെ ഇപ്പോഴാണ് ഒന്ന് ചിരിക്കുന്നത്.
ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ആ.. പോട്ടെ.. ഇനി നമ്മുക്ക് ചിരിക്കാം അപ്പൊ നമ്മൾ ഫ്രണ്ട്‌സ്. ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു. ചേച്ചിയും എനിക്ക് കൈ തന്നു. കുറെ നേരം കൂടെ സംസാരിച്ചു ഇരുന്നു, എന്റെ ഓരോ ഊത്ത കോമെടിയ്ക്കു ചേച്ചി ആർത്ത് ചിരിക്കുന്നുണ്ട്. ചേച്ചിയുടെ വാ തുറന്നു ശബ്ദം കേൾപ്പിച്ചുള്ള ചിരി എനിക്കു വളരെ ഇഷ്ടമായി.
വയ്യ ഇനി ചിരിക്കാൻ വയ്യ.. എന്നും പറഞ്ഞു ചേച്ചി അകത്തേയ്ക്ക് പോയി.
പിന്നെ ഞാൻ ഫോണെടുത്തു ആമി ഇത്തയെ വിളിച്ചു, ഒരു തവണ ഫുൾ റിങ് ചെയ്തിട്ടും എടുത്തില്ല,
💬 Comments
View all comments