0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.7K

ലഗേജ് ഒക്കെ ഞാൻ തന്നെ എടുത്ത് അടുക്കിയൊക്കെ വച്ചു. ചേച്ചി നേരെ നടന്ന് ബോഗിയുടെ നടുക്കുള്ള ടേബിൾ സീറ്റിൽ ഇരുന്നു. ഞാനതിനെ നേരെ എതിർവശത്തുള്ള സീറ്റിലും ഇരുന്നു. ചേച്ചി മോനെ മര്യാദയ്ക്ക് ഇരുത്തി ഒന്ന് സമാധാനത്തോടുകൂടി ദീർഘശ്വാസം വിടുന്നത് ഞാൻ കണ്ടു.

ഞാൻ: സമാധാനമായല്ലേ.

ചേച്ചി: പിന്നല്ലാതെ. ഇവനെ കൊണ്ട് ഞാനിതൊക്കെ എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. നീ ഉണ്ടായതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഞാൻ: നന്ദി ഒന്നും വേണ്ട ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ.

ചേച്ചി: നീ കുറെ നേരമായി തന്നെ ചേച്ചി എന്ന് വിളിക്കുന്നുണ്ട്. എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല കേട്ടോ. അയാം ജസ്റ്റ് 27.

ഞാൻ: സ്റ്റിൽ ചേച്ചി തന്നെയാണ് എനിക്ക് 25 ആയതേയുള്ളൂ.

ചേച്ചി: ആ ഓക്കേ ഓക്കേ.

അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു സത്യം പറഞ്ഞാൽ എനിക്ക് ഉറക്കം വരുന്നില്ല. സൈറ്റിൽ നിന്നും കുടിച്ച കോഫി ഇത്രയ്ക്ക് വിനയാകും എന്ന് ഞാൻ കരുതിയില്ല. പണ്ട് എൻറെ

സുഹൃത്ത് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ഇംഗ്ലീഷ് കോഫികൾ എപ്പോഴും കഫയിൻ അംശം കൂടുതലുള്ളതാണെന്ന്. ഇടയ്ക്ക് സംസാരിച്ചു സംസാരിച്ചു ചേച്ചി പതുക്കെ തല ടേബിളിൽ വച്ച് കിടന്നുറങ്ങി, ചെക്കൻ നേരത്തെ ഉറങ്ങിയിരുന്നു. ഞാനെൻറെ ഫോൺ എടുത്ത് സിനിമ കാണാൻ തുടർന്നു.

അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മാറിക്കയറേണ്ട സ്റ്റേഷൻ എത്താനായി എന്ന അനൗൺസ്മെൻറ് കേട്ടതും ഞാൻ ചേച്ചിയെ തട്ടി വിളിച്ചു കാര്യം പറഞ്ഞു. ചേച്ചി അപ്പോഴേക്കും മോനെ എടുത്ത് റെഡിയാവാൻ തുടങ്ങി.

ട്രെയിൻ സ്റ്റേഷൻ എത്തിയതും ഞങ്ങൾ ഇറങ്ങി

💬 Comments

View all comments