Chapter Title : യുകെ ഡയറിസ് 1 [AJ Blake]
ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് അക്സസിബിൾ ടോയ്ലറ്റിന്റെ കീ തന്നു. ഞാൻ വന്നു ചേച്ചിയെയും മോനെയും കൂട്ടി അവിടേക്ക് പോയി.
ചേച്ചി ഹാൻഡ് ബാഗും എടുത്ത് മോൻറെ ഒപ്പം ടോയ്ലറ്റിലേക്ക് കയറി. അല്പസമയത്തിനു ശേഷം ഡോർ തുറന്ന് രണ്ടുപേരും ഇറങ്ങിവന്നു. എന്നെ നോക്കി ചേച്ചി നന്ദിപൂർവ്വം ഒരു ചിരി പാസാക്കി. ആ കീ കൊണ്ട് തിരികെ കൊടുത്ത ശേഷം ഞങ്ങൾ അടുത്തുള്ള കോഫി വാനിൽ നിന്നും ഓരോ കോഫിയും പഫ്സ് പോലുള്ള സാധനവും വാങ്ങി കഴിച്ചു. സമയം അപ്പോഴും 9 മണി ആയതേയുള്ളൂ.
ഇനി ഇവിടെ നിന്നും മൂന്നു മണിക്കൂർ കൂടെയുണ്ട്. ആദ്യമൊക്കെ ചേച്ചി കോഫി വേണ്ടാന്ന് പറഞ്ഞെങ്കിലും എൻറെ നിർബന്ധപ്രകാരം വാങ്ങി കുടിച്ചു. കോഫി ഒക്കെ കുടിച്ച ശേഷം ഞങ്ങൾ വന്ന് പഴയ ഫ്ലാറ്റ്ഫോമിലേക്ക് ഇരുന്നു. ആ സമയത്ത് എനിക്ക് വീട്ടിൽ നിന്നും കോൾ വന്നു (വിസ പ്രോസസ് നടക്കുന്ന സമയം തന്നെ എനിക്ക് അവിടെനിന്നും ഒരു യുകെ സിം തന്നിരുന്നു.
ഞാനത് യുകെയിൽ എത്തിയ ടൈം ആക്ടിവേറ്റ് ചെയ്തിരുന്നു). അങ്ങനെ വിളിച്ച് വീട്ടിൽ എല്ലാവരോടും സംസാരിച്ചുകൊണ്ട് സമയം പോയത് അറിഞ്ഞില്ല. ഇതിനിടയ്ക്ക് ചേച്ചിയെയും കൊച്ചിനെയും ഞാനെൻറെ വീട്ടുകാർക്കും പരിചയപ്പെടുത്തി കൊടുത്തു. പെട്ടെന്ന് ട്രെയിൻ വരുന്ന അനൗൺസ്മെൻറ് കേട്ട് ഫോൺ കട്ട് ചെയ്ത് ഞങ്ങൾ ട്രെയിൻ കയറാൻ റെഡിയായി.
ഉച്ചയ്ക്ക് ഒരു മണിആയിഅങ്ങനെ ആ യാത്രയ്ക്ക് ഒടുവിൽ ഞങ്ങൾ എത്തേണ്ട സ്ഥലത്ത് എത്തി. ഞങ്ങളെ കാത്ത് ചേട്ടൻസ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നു. പുള്ളിയുടെ കൈയിൽ ചേച്ചിക്ക് കൊടുക്കാനായിഒരു ബൊക്കെയും കണ്ടു. മോൻ ഓടിപ്പോയി ചേട്ടൻറെകയ്യിൽ വലിഞ്ഞു കയറി. ചേട്ടൻ കൊച്ചിനെ തുരുതുരാ ഉമ്മ വയ്ക്കുന്നത്കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ തോന്നി.
ഓരോ പ്രവാസിയും അവൻറെ പ്രിയപ്പെട്ടവരെ ഇതുപോലെ ചേർത്തുനിർത്തി ഉമ്മ വയ്ക്കാൻ എത്രകാലം കാത്തിരുന്നു കാണുമെന്ന് എനിക്കപ്പോൾ മനസ്സിലായി. ഇന്നുമുതൽ ഞാനും ഒരു പ്രവാസിയായി മാറിയിരിക്കുന്നു എന്നുള്ള സത്യം വീണ്ടും എൻറെ ഉള്ളിലേക്ക് വന്നു.
കുഞ്ഞിനെയും ചേച്ചിയെയുംമാറിമാറി ഉമ്മവച്ച ശേഷംചേട്ടൻ എൻറെ അടുത്തേക്ക് വന്നു. എന്നോട് ഒരുപാട് നേരം സംസാരിച്ചു നന്ദിയൊക്കെ പറഞ്ഞശേഷം എനിക്ക് പോകാനായി ചേട്ടൻ തന്നെ
💬 Comments
View all comments