0%

Chapter Title : യുകെ ഡയറിസ് 1 [AJ Blake]

Author : AJ Blake 🖤 Read All Parts 76.7K

ഫ്ലൈറ്റ് ലണ്ടൻ എയർപോർട്ടിന്റെറൺവേയിൽ പതിച്ചു. ശേഷം അവിടത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ്ഞങ്ങൾ പെട്ടികൾ കളക്ട് ചെയ്യാൻ വേണ്ടി ബാഗേജ് കൗണ്ടറിന്റെ അവിടെ പോയി നിന്നു. ആ സമയം ചേച്ചിയുടെ മുഖത്ത്എന്തൊരു വല്ലായ്മഫീൽ ചെയ്തു

ഞാൻ: ചേച്ചി ഒക്കെയാണോ. എന്തേലും ബുദ്ധിമുട്ടുണ്ടോ.

ചേച്ചി: എടാ എനിക്ക് ഒന്ന് ടോയ്ലറ്റിൽ പോണം.

ഞാൻ: അത്രയേ ഉള്ളുവോ. നമുക്ക് ബാഗ് എടുത്ത് അങ്ങോട്ടേക്ക് പോകാം.

അത് കേട്ടപ്പോൾ ചേച്ചിക്ക് ഒരു സമാധാനമായി. ഞാൻ വേഗം തന്നെ ഒരു രണ്ട് ട്രോളി കൊണ്ടുവന്ന ഞങ്ങളുടെ രണ്ടുപേരുടെയും ബാഗുകൾ എടുത്തു വെച്ചശേഷം നേരെ ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോയി. ടോയ്ലറ്റിലൊക്കെ പോയി വന്നശേഷം ചേച്ചി എന്നോട് കോൾ ചെയ്യണം എന്ന് പറഞ്ഞു.

ഞാൻ അപ്പോൾ തന്നെ വൈഫൈ കണക്ട് ചെയ്യിപ്പിച്ചു ചേച്ചിക്ക് കോൾ ചെയ്യാൻ ഹെല്പ് ചെയ്തു. ഫ്ലൈറ്റിൽ വച്ച് എന്നെ കണ്ട കാര്യം ചേച്ചി ചേട്ടനോട് പറഞ്ഞു അപ്പോഴേക്കും ചേട്ടൻ എനിക്ക് ഫോൺ തരാൻ പറഞ്ഞു.

ചേട്ടൻ: ഒരുപാട് നന്ദിയുണ്ട് കേട്ടോ ഞാനാകെ ടെൻഷൻ ആയിരിക്കുവായിരുന്നു. പെട്ടെന്ന് ഡ്യൂട്ടി ചെയ്ഞ്ച് ആയതുകൊണ്ട് എനിക്കൊന്നും തന്നെ ചെയ്യാൻ പറ്റിയില്ല.

ഞാൻ: ആ ചേട്ടാ അതൊന്നും കുഴപ്പമില്ല ചേച്ചി പറഞ്ഞായിരുന്നു. എന്തായാലും ഞാനും അങ്ങോട്ട് അല്ലേ ഞാൻ ഇവരെ ഹെൽപ്പ് ചെയ്യാം.

ചേട്ടൻ: നിങ്ങൾ ഇവിടെ എത്തുന്ന സമയത്ത് പറഞ്ഞാൽ മതി ഞാൻ ഇവിടെ സ്റ്റേഷനിൽ കാണും. നിന്നെ ഞാൻ കൊണ്ട് ഡ്രോപ്പ് ചെയ്തേക്കാം.

ഞാൻ: അയ്യോ അതൊന്നും വേണ്ട ചേട്ടാ ഇപ്പത്തന്നെ പെട്ടി ഒരുപാടുണ്ട്. എനിക്ക് അവിടെ സ്റ്റേഷനിൽ നിന്നും പോകാനേ ഉള്ളൂ എന്ന പറയുന്നേ.

💬 Comments

View all comments